• Logo

Allied Publications

Europe
ഖത്തർ–ഒമാൻ സംയുക്‌ത വീസ 33 രാജ്യങ്ങളിലെ പൗരന്മാർക്ക്
Share
ഫ്രാങ്ക്ഫർട്ട്–ദോഹ: രാജ്യത്തെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 33 രാജ്യങ്ങളിൽനിന്നുള്ളവർക്കു ഖത്തർ ഒമാൻ സംയുക്‌ത വീസ നൽകാൻ തീരുമാനിച്ചു. ഒരു മാസത്തേക്കായിരിക്കും വീസ അനുവദിക്കുകയെങ്കിലും നീട്ടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളെ ബന്ധിപ്പിച്ച് വിനോദസഞ്ചാരം പ്രോൽസാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു പുതിയ നീക്കം.

ജിസിസി രാജ്യങ്ങൾക്ക് ഏകീകൃത വിനോദ സഞ്ചാര വീസ നടപ്പാക്കുന്നതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അതിന്റെ മൂന്നോടിയായിട്ടാണ് ഇപ്പോഴത്തെ തീരുമാനത്തെയും നയതന്ത്രവിദഗ്ധർ വിലയിരുത്തുന്നത്. സംയുക്‌ത വീസ നൽകുന്നത് ഖത്തറിന്റെയും ഒമാന്റെയും ടൂറിസം സാധ്യതകൾക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ഖത്തറിൽ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഈ 33 രാജ്യങ്ങളിലെ വിനോദ സഞ്ചാരികൾക്കു സ്പോൺസറിൽനിന്നോ ഹോട്ടലുകൾ വഴിയോ ഖത്തർ എയർവേയ്സ് മുഖാന്തരമോ വീസ ലഭിക്കും. ഖത്തറിനും ഒമാനുമിടയിൽ തടസങ്ങളോ സാങ്കേതികപ്രശ്നങ്ങളോ ഇല്ലാതെ യാത്ര ചെയ്യാൻ ഇതിലൂടെ സാധിക്കും. വിമാനത്താവളത്തിലോ അതിർത്തി ചെക്ക് പോസ്റ്റിലോ ഇത്തരം വീസ സന്ദർശകർക്കു ലഭിക്കും. യാത്ര തുടങ്ങുന്നതിനു മുന്നോടിയായി ഓൺലൈൻ വഴിയും വീസയ്ക്കായി അപേക്ഷിക്കാം. അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ്, ഇറ്റലി, ജർമനി, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ, നെതർലാന്റ്സ്, ബെൽജിയം, ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, സ്വീഡൻ, നോർവേ, ഡെൻമാർക്ക്, പോർച്ചുഗൽ, അയർലൻഡ്, ഗ്രീസ്, ഫിൻലാൻഡ്, സ്പെയിൻ, മൊണാക്കോ, വത്തിക്കാൻ, ഐസ്ലാൻഡ്, അന്തോറ, സാൻ മറീനോ, ലിച്ചെൻസ്റ്റെൻ, ബ്രൂണൈ, സിംഗപ്പൂർ, മലേഷ്യ, ഹോങ്കോംഗ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കായിരിക്കും ഇത്തരത്തിലുള്ള സംയുക്‌ത വീസ ലഭിക്കുക. ഓൺലൈൻ വഴി വീസ ലഭിക്കുന്നതിന് ഹുക്കൂമി വഴി അപേക്ഷിച്ച് പണം അടച്ച് അതിന്റെ പകർപ്പ് ഹാജരാക്കണം. വീസ നിരക്ക്, കാലാവധി പുതുക്കാനുള്ള നിരക്ക്, അധിക ദിവസം തങ്ങുന്നതിനുള്ള പിഴ എന്നിവ മറ്റു സന്ദർശക വീസകളുടേതിനു സമാനമാണ്.

പുതിയ സംയുക്‌ത വീസ സമ്പ്രദായം യൂറോപ്പിലും അമേരിക്കയിലും താമസിക്കുന്ന ഇന്ത്യൻ ഒറിജിൻ പ്രവാസികൾക്ക് അവരുടെ കുടുബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നതിനു പ്രയോജനപ്പെടും.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.