• Logo

Allied Publications

Europe
ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിൽ ഞെട്ടി ജർമനി
Share
ബെർലിൻ: ബവേറിയ സംസ്‌ഥാനത്തിലെ വൂർസ്ബുർഗിൽ നടന്ന ഐഎസ് ആക്രമണം ജർമനിയെ ഞെട്ടിച്ചു. ആക്രമണം നടത്തിയതു ഐഎസ് ആണെന്നു ചൊവ്വാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ സ്‌ഥിരീകരിച്ചു. അഭയാർഥിയായി ജർമനിയിലെത്തിയ അഫ്ഗാൻകാരനായ പതിനേഴുകാരനാണ് ജർമനിയെ നടുക്കിയ സംഭവത്തിന്റെ ഉത്തരവാദി. തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം 9.15 നാണ് വുർസ്ബുർഗിൽ പാസഞ്ചർ തീവണ്ടിയിലാണു സംഭവം അരങ്ങേറിയത്.

കത്തിയും മഴുവും ഉപയോഗിച്ച് ഇയാൾ ട്രെയിൻ യാത്രക്കാരെ ആക്രമിക്കുകയായിരുന്നു. മുഹമ്മദ് റിയാദ് എന്ന അക്രമി അള്ളാഹു അക്ബർ എന്നും, ഞാൻ ഖലീഫയുടെ പോരാളിയാണെന്നും ഇപ്പോൾ ജർമനിയുടെ സമയം ആയിരിക്കുയാണെന്നും അള്ളാഹുവിനുവേണ്ടി ഞാൻ രക്‌തസാക്ഷികളെ സൃഷ്ടിക്കുകയാണെന്നും ആക്രോശിച്ചുകൊണ്ടാണ് യാത്രക്കാരുടെ മേൽ ആക്രമണം അഴിച്ചുവിട്ടത്. ഓപ്പറേഷൻ ഇൻ ജർമനി എന്നും ഇയാൾ അറബി ഭാഷയിൽ വിളിച്ചുകൂവിയെന്നുമാണു ദൃക്സാക്ഷികളുടെ മൊഴി.

സിറിയ, ഇറാക്ക്, ലിബിയ, യെമൻ എന്നിവിടങ്ങളിലെ ഐഎസ് പോരാളികൾക്കുവേണ്ടിയാണ് താൻ എത്തിയിരിക്കുന്നതെന്നും ഇയാൾ പറഞ്ഞിരുന്നു. നിങ്ങളെയെല്ലാം ഞങ്ങൾ കൂട്ടക്കൊലയ്ക്കു വിധേയമാക്കും. നിങ്ങളുടെ വീടും രാജ്യവും ഞങ്ങൾ നശിപ്പിക്കും തുടങ്ങിയ കാര്യങ്ങളാണ് വീഡിയോയിൽക്കൂടി പറയുന്നത്.

സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘം അക്രമിയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ഐഎസ് പുറത്തുവിട്ട വീഡിയോയിൽ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ വളരെ വ്യക്‌തമാണ്. പോലീസിന്റെ അന്വേഷണത്തിൽ ഇയാളുടെ മുറിയിൽനിന്നു കൈകൊണ്ടു വരച്ച ഐഎസിന്റെ പതാക കണ്ടെത്തിയിട്ടുണ്ട്. പാഷ്ടോ ഭാഷയിലാണ് വീഡിയോ ക്ലിപ്പ്. അതേ ഭാഷയിൽത്തന്നെ ഒരു കുറിപ്പും ഇയാളുടെ മുറിയിൽനിന്നു പോലീസ് കണ്ടെടുത്തു. വുർസ്ബുർഗിനടുത്തുള്ള ഓക്സൻബുർഗിലാണ് ഇയാൾ താമസിക്കുന്നത്.

ആക്രമണത്തിൽ പതിനഞ്ചോളം പേർക്കു പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. സംഭവം നടക്കുമ്പോൾ ട്രെയിനിൽ 84 ഓളം യാത്രക്കാർ ഉണ്ടായിരുന്നു.

രണ്ടു വർഷം മുമ്പാണ് ഇയാൾ അഭയാർഥിയായി ജർമനിയിൽ എത്തിയത്. ഇയാളെ ഇപ്പോൾ ഒരു ജർമൻ കുടുംബം ഏറ്റെടുത്ത് സംരക്ഷിക്കുകയാണ്. ബവേറിയ സോഷ്യൽ മിനിസ്ട്രിയിൽ പ്രാക്ടീസ് ചെയ്യുന്ന ഇയാൾ തിങ്കളാഴ്ച വൈകുന്നേരം ജർമൻ ഫാമിലിയിൽനിന്ന് ഉടക്കിപ്പിരിഞ്ഞു പോന്നുവെന്നാണ് പോലീസ് ഭാഷ്യം. ഇയാൾ ഇപ്പോഴും സർക്കാരിന്റെ അഭയാർഥിപ്പട്ടികയിൽ അപേക്ഷകനാണ്. കഴിഞ്ഞ മാർച്ചിലാണ് ഇയാൾ വുർസ്ബുർഗിലേക്കു താമസം മാറിയത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.