• Logo

Allied Publications

Europe
ബോറിസ് ജോൺസൺ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയാകുന്നതിൽ പരക്കെ അതൃപ്തി
Share
ലണ്ടൻ: മുൻ ലണ്ടൻ മേയർ ബോറിസ് ജോൺസൺ ബ്രിട്ടന്റെ പുതിയ വിദേശകാര്യ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ ജർമനിക്ക് അതൃപ്തി. ഔദ്യോഗികമായി ആരും ഇതു പ്രകടിപ്പിച്ചിട്ടില്ലെങ്കിലും സർക്കാരിനോടും വ്യവസായ ലോബിയോടും അടുപ്പമുള്ള വൃത്തങ്ങളെല്ലാം ഇതു സ്‌ഥിരീകരിക്കുകയാണ്.

തെരേസ മേ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നതിനെ ജർമനി അടക്കം യൂറോപ്യൻ യൂണിയൻ ഐക്യം ആഗ്രഹിക്കുന്നവരെല്ലാം സഹർഷം സ്വാഗതം ചെയ്തിരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണം എന്നാവശ്യപ്പെടുന്ന ക്യാംപിലായിരുന്നു തെരേസ. ഈ സാഹചര്യത്തിൽ, അവർ പ്രധാനമന്ത്രിയാകുന്നത് യൂറോപ്പിന്റെ പൊതു താത്പര്യങ്ങൾക്ക് ഗുണകരമാകുമെന്നായിരുന്നു പ്രതീക്ഷ.

അതേസമയം, ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്ന് ആവശ്യപ്പെടുന്ന കാമ്പയിനിനു നേതൃത്വം നൽകിയ ആളാണു ബോറിസ് ജോൺസൺ. അദ്ദേഹം തന്നെ വിദേശകാര്യ മന്ത്രിയായി നിയമിതനാകുമ്പോൾ കാര്യങ്ങൾ ഏതു തരത്തിൽ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്ക ജർമനി അടക്കമുള്ള രാജ്യങ്ങളിൽ ശക്‌തമാണ്.

മറ്റു പല രാജ്യങ്ങളിൽനിന്ന് അവിശ്വസനീയത കലർന്ന പ്രതികരണങ്ങളാണ് ജോൺസന്റെ പുതിയ സ്‌ഥാനലബ്ധിയെക്കുറിച്ചു പുറത്തുവരുന്നത്. തുർക്കി പ്രസിഡന്റിനെ അപമാനിച്ചതും യുഎസ് പ്രസിഡന്റ് സ്‌ഥാനാർഥിയുടെ വംശ മഹിമ അന്വേഷിച്ചതുമെല്ലാം ഇവർ ഉയർത്തിക്കാട്ടുന്നു.

അതേസമയം, സ്വീഡനിൽ ഈ തീരുമാനം ഹർഷാരവത്തോടെയാണു സ്വാഗതം ചെയ്യപ്പെട്ടത്. മറ്റു സംസ്കാരങ്ങളുമായി ഇടപെടുന്ന കാര്യത്തിൽ മികച്ച റിക്കാഡാണ് ജോൺസനുള്ളതെന്നാണു സ്വീഡൻകാരുടെ പൊതു അഭിപ്രായം.

ജോൺസനെ വിദേശകാര്യ സെക്രട്ടറിയാക്കിയ തീരുമാനം നിരുത്തരവാദപരമായിപ്പോയെന്ന് പല യൂറോപ്യൻ നേതാക്കൾക്കും രഹസ്യമായി അഭിപ്രായമുണ്ട്.

ലണ്ടനിലെ ഫ്രഞ്ച് അംബാസഡറുടെ വസതിയിൽനിന്നു മടങ്ങുമ്പോൾ ചിലർ അദ്ദേഹത്തെ കൂക്കിവിളിച്ചു. ഹിതപരിശോധനയ്ക്കു മുൻപ്, ജോൺസൺ ജനങ്ങളോടു കള്ളം പറയുകയാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി മാർക്ക് അയ്റോൾട്ട് ആരോപിച്ചിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.