• Logo

Allied Publications

Europe
പ്രസ്റ്റൺ സീറോ മലബാർ ഇടവകയിൽ തോമാശ്ലീഹായുടെ ഓർമദിനവും അൽഫോൻസാമ്മയുടെ തിരുനാളും
Share
പ്രസ്റ്റൺ: യുകെയിലെ സീറോ മലബാർ സഭയുടെ പ്രഥമ ഇടവകയായ പ്രസ്റ്റണിലെ വിശുദ്ധ അൽഫോൻസ ദേവാലയത്തിൽ ഭാരത അപ്പസ്തോലനും സഭാ പിതാവുമായ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ ദിനാചരണവും ഇടവക മദ്ധ്യസ്‌ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും സംയുക്‌തമായി ആഘോഷിക്കുന്നു.

ജൂലൈ 17നു (ഞായർ) ഉച്ച കഴിഞ്ഞു മൂന്നിന് ആഘോഷമായ തിരുനാൾ കുർബാനക്ക് സീറോ മലബാർ സഭയുടെ ഭദ്രാവതി രൂപത അധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് മുഖ്യ കാർമികത്വം വഹിക്കും. തുടർന്നു ലദീഞ്ഞ്, പ്രദക്ഷിണം വിശുദ്ധരുടെ തിരുശേഷിപ്പു വണക്കം, സമാപന ആശീർവാദം എന്നിവ നടക്കും.

സീറോ മലബാർ സഭക്ക് ശക്‌തമായ പ്രോത്സാഹനം നൽകി പോരുന്ന ലങ്കാസ്റ്റർ രൂപതാധികാരി മാർ മൈക്കിൾ കാംബെൽ തിരുനാൾ സന്ദേശം നൽകി സംസാരിക്കും.

മതബോധന ക്ലാസുകളുടെയും കുടുംബയൂണിറ്റുകളുടെയും വാർഷിക പരിപാടികളും കലാ സായാഹ്നവും സ്നേഹ വിരുന്നും തിരുനാൾ ദിനത്തോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. കലാസന്ധ്യക്കു സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ സിബിയുടെയും സിഎംസി കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ അനുപയുടെയും നേതൃത്വത്തിൽ മതാധ്യാപകരും പാരിഷ് കൗൺസിൽ ഫാമിലി യുണിറ്റ് ഭാരവാഹികളും വിപുലമായ പരിപാടികളാണു ക്രമീകരിച്ചിരിക്കുന്നത്.

വിശുദ്ധരുടെ മധ്യസ്‌ഥതയിൽ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിന് ഏവരെയും ലങ്കാസ്റ്റർ രൂപതയിലെ സീറോ മലബാർ ഇടവക വികാരി ഫാ. മാത്യു ചൂരപൊയ്കയിൽ സ്വാഗതം ചെയ്തു.

വിലാസം: സെന്റ് അൽഫോൻസ ചർച്ച്, പ്രസ്റ്റൺ പി.ആർ 1 1 ടി.ടി.

<ആ>റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ