• Logo

Allied Publications

Europe
പട്ടത്തുപറമ്പിൽ ജയിംസ് നിര്യാതനായി
Share
ആറാവ്, സ്വിറ്റ്സർലൻഡ്: ഇരുപത്തിയഞ്ചു വർഷമായി സ്വിറ്റ്സർലൻഡിലെ ആറാവിൽ താമസിക്കുന്ന ജയിംസ് പട്ടത്തുപറമ്പിൽ (52) നിര്യാതനായി. ബന്ധുമിത്രാദികളോടൊപ്പം സുഗർ തടാകത്തിൽ ഇറങ്ങിയ ജയിംസ് മുങ്ങിമരിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് എട്ടിനാണു സ്വിസ് മലയാളി സമൂഹത്തെ ആകെ ഞെട്ടിച്ച ദാരുണ അപകടം ഉണ്ടായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൺമുന്നിൽ വച്ച് ജലാശയത്തിലേക്ക് താണുപോവുകയായിരുന്നു. പതിനഞ്ച് മണിക്കൂർ നീണ്ട തിരച്ചിലിന് ശേഷമാണു മുങ്ങൽ വിദഗ്ദ്ധർ മൃതശരീരം കണ്ടെത്തിയത്.

കാൽ നൂറ്റാണ്ടോളം സ്വിറ്റ്സർലൻഡിലെ സാമൂഹ്യ–സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്നു ജയിംസ്. വിവിധ മലയാളി സംഘടനകളും പള്ളി കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

തൃശൂർ ജില്ലയിലെ തുമ്പൂർ പട്ടത്തുപറമ്പിൽ കുടുംബാംഗമാണ്. ഭാര്യ ഡെയ്സി. മക്കൾ ഷാന, ഷെബിൻ. സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന ഡെയ്സി ചേന്നംപറമ്പിൽ, ബിജു പട്ടത്തുപറമ്പിൽ എന്നിവർ സഹോദരങ്ങളാണ് .

സംസ്കാരം പിന്നീട് തുമ്പൂർ ഇടവക ദേവാലയത്തിൽ. പരേതന്റെ ആത്മശാന്തിക്കായി തിരുകർമ്മങ്ങൾ സ്വിറ്റ്സർലൻഡിൽ ഉണ്ടായിരിക്കും. അനുശോചന സന്ദേശം അയക്കുവാൻ സഹോദരൻ ബിജു പട്ടത്തുപറമ്പിൽ. ഫോൺ: 078 7335820.

<യ> റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.