• Logo

Allied Publications

Europe
എഫ്ഒസി ജർമൻ കൗൺസിൽ സമ്മർ ഫെസ്റ്റ് നടത്തി
Share
കൊളോൺ: ആഗോള കലാസാംസ്കാരിക സംഘടനയായ എഫ്ഒസി (ഫ്രണ്ടസ് ഓഫ് ചങ്ങനാശേരി) ജർമൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സമ്മർ ഫെസ്റ്റ് നടത്തി.

പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം പിതാവിനു സ്വീകരണം നൽകി. ഫാ.ജേക്കബ് ആലയ്ക്കൽ സിഎംഐ പിതാവിനെയും എഫ്ഒസി കുടുംബാംഗങ്ങളെയും ദേവാലയത്തിലേയ്ക്ക് സ്വാഗതം ചെയ്തു. കൊളോൺ ലൊവ്നിഷിലെ സെന്റ് സെവറിൻ പള്ളി ഹാളിലാണ് സ്വീകരണപരിപാടി ഒരുക്കിയത്.

നേരത്തെ സെന്റ് സെവറിൻ ദേവാലയത്തിൽ നടന്ന ദിവ്യബലിയിൽ മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിച്ചു. സിഎംഐ സഭയുടെ ജർമനിയിലെ കോർഡിനേറ്റർ ഫാ. ജോർജ് കുറ്റിയാനിക്കൽ, ഫാ. ജേക്കബ് ആലയ്ക്കൽ സിഎംഐ, ഫാ.ജോൺ കല്ലറയ്ക്കൽ സിഎംഐ എന്നിവർ സഹകാർമികരിയിരുന്നു. ജെൻസ്, ജോയൽ കുമ്പിളുവേലിൽ എന്നിവർ ശുശ്രൂഷികളായിരുന്നു. അനീഷ് മാറാട്ടുകുളത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഗാനാലാപനം ദിവ്യബലിയെ ഭക്‌തിമയമാക്കി.

തുടർന്നു മുത്തുക്കുടകളുടെ അകമ്പടിയോടെ എഫ്ഒസി കുടുംബാംഗങ്ങൾ പിതാവിനെ പാരീഷ് ഹാളിലേയ്ക്ക് ആനയിച്ചു. ഹാളിൽ കൂടിയ സ്വീകരണ സമ്മേളനത്തിൽ എഫ്ഒസി പ്രസിഡന്റ് സെബാസ്റ്റ്യൻ കരിമ്പിൽ അധ്യക്ഷത വഹിച്ചു. ജ്യോതി കളത്തിപ്പറമ്പിൽ പിതാവിനു ബൊക്ക നൽകി. മാർ പെരുന്തോട്ടം, ഫാ.വിസ്കിർഷൻ, ഫാ. കല്ലറയ്ക്കൽ, എന്നിവർ ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. എഫ്ഒസിയുടെ പേട്രൺകൂടിയായ പെരുന്തോട്ടത്തെ ജോസഫ് കളപ്പുരയ്ക്കൽ പൊന്നാടയണിയിച്ചു. മാത്യു പാറ്റാനി പ്രാർഥനാ ഗീതം ആലപിച്ചു. സെന്റ് സെവറിൻ പള്ളി വികാരി ഫാ.സ്റ്റെഫാൻ വിസ്കിർഷൻ, ഫാ.ജോൺ കല്ലറയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു. ജർമനിയിലായാലും സീറോ മലബാർ പാരമ്പര്യക്രമത്തിൽ ബൈബിൾ അടിസ്‌ഥിതമായ കുടുംബബന്ധങ്ങൾ ഊട്ടിഉറപ്പിച്ചു വരുംതലമുറയ്്ക്കു കൈമാറേണ്ട ചുമതലയും കടമയും ഓർമിപ്പിച്ച് പിതാവ് സന്ദേശം നൽകി. മാർ പെരുന്തോട്ടം എഫ്ഒസിയുടെ ഉപഹാരം ഫാ. വിസ്കിർഷന് സമ്മാനിച്ചു. ചടങ്ങിൽ ജോബ് കൊല്ലമന നന്ദി പറഞ്ഞു. ലിബി കരിമ്പിൽ പരിപാടികൾ മോഡറേറ്റ് ചെയ്തു.

പാരീഷ് കോമ്പൗണ്ടിൽ കുടുംബാഗങ്ങളും സുഹൃത്തുക്കളും ചേർന്നുള്ള ബാർബിക്യു പാർട്ടിയോടെ സമ്മർഫെസ്റ്റ് അവസാനിച്ചു. സെബാസ്റ്റ്യൻ കരിമ്പിൽ (പ്രസിഡന്റ്) ജോസുകുട്ടി കളത്തിപ്പറമ്പിൽ (ജന.സെക്രട്ടറി), ജോസഫ് കളപ്പുരയ്ക്കൽ, ഗ്രിഗറി മേടയിൽ, ജോബ് കൊല്ലമന, ജോയിച്ചൻ പഴയചിറ, ജസ്റ്റിൻ കളത്തിപ്പറമ്പിൽ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.