• Logo

Allied Publications

Europe
ജര്‍മനിയില്‍ രാഷ്ട്രീയ തീവ്രവാദം കടുക്കുന്നു
Share
ബര്‍ലിന്‍: കഴിഞ്ഞ വര്‍ഷത്തെ കണക്കുസരിച്ച് ജര്‍മനിയില്‍ രാഷ്ട്രീയ തീവ്രവാദം ശക്തി പ്രാപിക്കുന്നു. തീവ്ര വലതുപക്ഷവും തീവ്ര ഇടതുപക്ഷവും ഇസ്ലാമിസവും ഇതില്‍ ഉള്‍പ്പെടുമെന്നു ആഭ്യന്തര ഇന്റലിജന്‍സ് വിഭാഗം.

ഇത്തരം സംഘടനകളിലെ അംഗത്വം വര്‍ധിക്കുക മാത്രമല്ല, ഇവര്‍ നടത്തുന്ന അക്രമങ്ങളിലും ഗണ്യമായ വര്‍ധനയാണു കാണുന്നതെന്നു ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കവേ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം തീവ്ര വലതുപക്ഷക്കാര്‍ 1408 അക്രമങ്ങളാണ് നടത്തിയത്. തൊട്ടു മുന്‍ വര്‍ഷം ഇത് 990 ആയിരുന്നു. അഭയാര്‍ഥി ക്യാംപുകള്‍ തീവയ്ക്കാനുള്ള 75 ശ്രമങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തത്.

തീവ്ര ഇടതുപക്ഷക്കാര്‍ നടത്തിയ 1608 അക്രമങ്ങള്‍. മുന്‍ വര്‍ഷം 995 ആയിരുന്നു. ഫ്രാങ്ക്ഫര്‍ട്ടിലെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ പ്രക്ഷോഭത്തിനിടെയായിരുന്നു ഇതിലേറെയും.

ഇസ്ലാമിസ്റുകളുടെ എണ്ണം പതിനായിരം കടന്നതായും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു. കഴിഞ്ഞ വര്‍ഷം 780 പേരാണ് ജര്‍മനിയില്‍നിന്ന് സിറിയയിലേക്കും ഇറാക്കിലേക്കുമായി ജിഹാദില്‍ ചേരാന്‍ പോയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.