• Logo

Allied Publications

Europe
സംസ്കാരങ്ങളുടെ സംഗമവേദിയായി പ്രോസി എക്സോട്ടിക് ഫെസ്റിവല്‍
Share
വിയന്ന: ഓസ്ട്രിയയിലെ അന്താരാഷ്ട്ര സമൂഹത്തില്‍ ആരവങ്ങളും ആര്‍പ്പുവിളികളും പുത്തന്‍ ഉണര്‍വും ഉയര്‍ത്തി പതിനാറാമത് പ്രോസി എക്സോട്ടിക്ക് മേളയ്ക്ക് ഉജ്വല സമാപനം.

എണ്ണായിരത്തോളം സന്ദര്‍ശകരും ഇരുനൂറോളം കലാകാരന്മാരും പങ്കെടുത്ത രാജ്യത്തെ ഏറ്റവും വലിയ എക്സോട്ടിക് മേളയായിരുന്നു ജൂണ്‍ അവസാന വാരം വിയന്നയുടെ വീഥിയില്‍ ആഘോഷിച്ചത്. മള്‍ട്ടി കള്‍ചറല്‍ വിസ്മയചാരുതകളുമായി കാന്‍ഡല്‍ഗാസെയില്‍ നടന്ന മേളയില്‍ വേനല്‍ക്കാല അവധി ആഘോഷിക്കാന്‍ വിയന്നയില്‍ എത്തിയ ഒട്ടനവധി സഞ്ചാരികളും പങ്കെടുത്തു.

ആഫ്രിക്കന്‍ സംഗീത നൃത്ത മാമാങ്കത്തേടെ കൊടിയേറിയ മേള പുതുതലമുറയെ ആകര്‍ഷിക്കുന്നതും വിവിധ രാജ്യങ്ങളുടെ പരമ്പരാഗത കലാ രൂപങ്ങളുടെ പ്രൌഢിയും ഒരേസമയം വിളിച്ചോതിയ വേറിട്ട സംസ്കാരസമന്വയം കൂടിയായിരുന്നു. അതേസമയം, മതസൌഹാര്‍ദ്ദത്തിന്റെയും നിരവധി മേഖലകളില്‍ തനതായ വ്യക്തിമുദ്ര പ്രദര്‍പ്പിച്ച വ്യക്തികളെ ആദരിച്ച പുരസ്കാരവേദി കൂടിയായി രണ്ടുദിവസം നീണ്ടുനിന്ന പ്രോസി എക്സോട്ടിക്ക് ഫെസ്റിവല്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ പാനീയങ്ങളും കരകൌശല വസ്തുക്കളുടെ പ്രദര്‍ശനവും ഫെസ്റിവല്‍ വേദിയില്‍ ഏറെ ശ്രദ്ധ നേടി.

മേളയോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഓസ്ട്രിയയിലെ കെനിയന്‍ സ്ഥാനപതി മൈക്കിള്‍ അദിപൊ ഒക്കൊത് ഒയുഗി മേള ഉദ്ഘാടനം ചെയ്തു. വിയന്നയുടെ സഹായമെത്രാന്‍ മാര്‍ ഫ്രാന്‍സ് ഷാരല്‍, മേയര്‍ തോമസ് ബല്‍ംലിംഗര്‍, കോണ്‍സുല്‍ ലെയ്ലാനി ഫെലീഷ്യനോ (ഫിലിപ്പീന്‍ എംബസി), അലക്സ്ന്ദ്രോ മാക്സ് (കൊളമ്പിയ എംബസി), ഇംഗ്ളണ്ടില്‍ നിന്നുള്ള ആദ്യ മലയാളി മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റി വിയന്നയുടെ ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി, ആര്‍ലിന്‍ ക്യാസ്റാന്‍ഡാ, എമി ഓഗുണ്‍ഡിലെ (നൈജീരിയ), വേറ ഡോണ്‍ഹാക്കല്‍ (സോഷ്യല്‍ വര്‍ക്കര്‍) തുടങ്ങിയവര്‍ സംസാരിച്ചു.

സാംസ്കാരിക ഉന്നമനത്തിനും ഉദ്ഗ്രഥനത്തിനും ഊന്നല്‍ നല്‍കി വിയന്നയിലെ രാജ്യാന്തര സമൂഹത്തില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയ ഫിലിപ്പീന്‍ വനിത ആര്‍ലിന്‍ ക്യാസ്റാന്‍ഡ ഈ വര്‍ഷത്തെ പ്രോസി എക്സലന്‍സ് അവാര്‍ഡിന് അര്‍ഹയായി. കെനിയന്‍ സ്ഥാനപതി മൈക്കിള്‍ അദിപൊ ഒക്കൊത് ഒയുഗി പുരസ്കാരം സമ്മാനിച്ചു.

വിയന്നയുടെ സഹായമെത്രാന്‍ മാര്‍ ഫ്രാന്‍സ് ഷാരലില്‍നിന്ന്, യുകെയിലെ ഭാരതീയ സമൂഹത്തില്‍നിന്ന് ആദ്യമായി മേയര്‍ പദവിയിലെത്തിയ മലയാളി വനിത മഞ്ജു ഷാഹുല്‍ ഹമീദ് പ്രോസി ഗ്ളോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് ചടങ്ങില്‍ ഏറ്റുവാങ്ങി.

സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, മെക്സിക്കന്‍, റഷ്യന്‍, ആഫ്രിക്കന്‍, അറബിക്, ഹീബ്രു, ജാപ്പനീസ്, കൊറിയന്‍, സിംഹള തുടങ്ങിയ 14 അന്താരാഷ്ട്രഭാഷകളില്‍ സംഗീതം ആലപിക്കുന്ന വിശ്വപ്രശസ്ത ഗായകന്‍ ചാള്‍സ് ആന്റണിയുടെ ലൈവ് ഷോ ഏറെ ശ്രദ്ധേയമായി. ആഫ്രിക്കന്‍ ആക്രോബാറ്റ്സ്, ഇന്ത്യന്‍ പരമ്പരാഗത നൃത്തനൃത്യങ്ങള്‍, ബെല്ലി ഡാന്‍സ്, പഞ്ചാബി ഗട്ക പ്രകടനം, നിക്കരാഗ്വേന്‍ നൃത്തം, തായി നടനം തുടങ്ങിയ കലാപരിപാടികള്‍ സദസിനെ പുളകം കൊള്ളിച്ചു.

സമാപനദിനം നടന്ന സാം ബ്രിസ്ബേ ആന്‍ഡ് ബുഷ്ഫയര്‍ ലൈവ് മ്യൂസിക് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ലൈവ് മ്യൂസിക്കിനൊപ്പം നൂറുകണക്കിനു പേര്‍ നൃത്തചുവടുകളുമായി വേദിയിലെത്തി. ഒപ്പം നൈജീരിയന്‍ അഫ്രോ ബീറ്റ്സും കാണികളെ കോരിത്തരിപ്പിച്ചു. സല്‍സ, ബോളിവുഡ് വര്‍ക്ഷോപ്പും കാണികള്‍ ഏറെ ആസ്വദിച്ചു. യുറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നും തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരോടൊപ്പം മലയാളികള്‍ അവതരിപ്പിച്ച ഡാന്‍സ് ഫ്യുഷനും ഏറെ ശ്രദ്ധേയമായി.

ചടങ്ങില്‍ പ്രോസി ഗ്രൂപ്പ് ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ വിയന്നയില്‍ വര്‍ഷങ്ങളായി ഇത്തരത്തില്‍ ഒരു ഫെസ്റിവല്‍ പൊതുജനങ്ങള്‍ക്കായി വിജയകരമായി നടത്തുന്നതില്‍ സഹകരിച്ച മലയാളി സമൂഹത്തെയും സുഹൃത്തുക്കളെയും അനുസമരിച്ചു. അടുത്ത വര്‍ഷത്തെ ഫെസ്റിവല്‍ ജൂണ്‍ 23, 24 തീയതികളില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.