• Logo

Allied Publications

Europe
ഫ്രേക്കിംഗ് ജര്‍മനി നിരോധിച്ചു
Share
ബെര്‍ലിന്‍: ഭൂമിക്കടിയില്‍നിന്ന് എണ്ണയും പ്രകൃതി വാതകവും ഖനനം ചെയ്തെടുക്കുന്നതിന് ഉപയോഗിച്ചു വരുന്ന ഫ്രേക്കിംഗ് എന്ന സാങ്കേതിക വിദ്യ ജര്‍മനി നിരോധിച്ചു.

ഭൂമി തുരന്നു ഖനനം ചെയ്യുന്നതിനു നിരോധനം ബാധകമല്ല. ഇത് ആവശ്യമെങ്കില്‍ നിരോധിക്കാന്‍ സ്റേറ്റ് ഗവണ്‍മെന്റുകള്‍ക്ക് അധികാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഭൂമിക്കടിയില്‍ വെള്ളവും മണലും രാസവസ്തുക്കളും ഉപയോഗിച്ച് സ്ഫോടനം നടത്തി ഷെയ്ല്‍ ഗ്യാസും ഓയിലും വേര്‍തിരിച്ചെടുക്കുന്ന രീതിയാണ് ഫ്രേക്കിംഗ്, അഥവാ ഹൈഡ്രോളിക് ഫ്രേക്കിംഗ്.

ഇത്തരത്തിലുള്ള എണ്ണ ഖനനം നിയന്ത്രിക്കാന്‍ ജര്‍മനിയില്‍ ഇതുവരെ പ്രത്യേകിച്ച് നിയമങ്ങള്‍ ഉണ്ടായിരുന്നില്ല. മാസങ്ങള്‍ ദീര്‍ഘിച്ച കൂടിയാലോചനകള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്.

പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നതാണ് ഫ്രേക്കിംഗ് എന്ന ആശങ്ക ജര്‍മനിയിലെ പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. കുടിവെള്ളം മലിനമാകാന്‍ ഇതു കാരണമാകുമെന്നാണ് കരുതുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.