• Logo

Allied Publications

Europe
ബ്രെക്സിറ്റ് വരുമോ ? വന്നാല്‍ എല്ലാം കുളമാകും
Share
ലണ്ടന്‍: ബ്രെക്സിറ്റ് വരുമ്പോള്‍ എല്ലാം ശരിയാകുമെന്ന മട്ടിലാണ് ബ്രിട്ടനിലെ വലതുപക്ഷവാദികളുടെ പ്രചാരണം. എന്നാല്‍, ബ്രെക്സിറ്റ് വന്നാല്‍ എല്ലാം കുളമാകുമെന്നതാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളുടെ അവസ്ഥ. ജൂണ്‍ 23നാണ് ബ്രിട്ടന്റെയും യൂറോപ്പിന്റെയും ഭാവിക്കു തന്നെ നിര്‍ണായകമാകാവുന്ന ഹിതപരിശോധന നടക്കുന്നത്. ഹിതപരിശോധന അനുകൂലമായാല്‍ നല്ലജീവിതവും സൌകര്യങ്ങളും പ്രതീക്ഷിച്ചു ബ്രിട്ടനില്‍ കുടിയേറിയിരിക്കുന്ന മലയാളികളുടെ ജീവിതവും കുളം തോണ്ടുമെന്ന് എംജി യൂണിവേഴ്സിറ്റി മുന്‍ അധ്യാപകനും ലണ്ടനിലെ വിവിധ കോളജുകളില്‍ പ്രിന്‍സിപ്പലും വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റുമായ ഡോ. ജോഷി ജോസ് ബ്രെക്സിറ്റിന്റെ വിഷയവുമായി നടത്തിയ ചര്‍ച്ചയില്‍ ലേഖകനോടു പറഞ്ഞു.
ബ്രെക്സിറ്റ് ഹിത പരിശോധനയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഇന്ത്യ ഇതുവരെ തയാറായിട്ടില്ല. ഈ വിഷയം ഇന്ത്യയെയോ ഇന്ത്യക്കാരെയോ പ്രത്യേകിച്ച് മലയാളികളെയോ ബാധിക്കുന്നില്ല എന്നല്ല ഇതിന്റെ അര്‍ഥം. കാര്യമായി തന്നെ ബാധിക്കും എന്നത് വസ്തുതയുമാണ്.
കരാറുകള്‍
ബ്രെക്സിറ്റ് എങ്ങനെ ഇന്ത്യയെ ബാധിക്കും എന്നതു സംബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വരെ ചര്‍ച്ച നടന്നതാണ്. യൂറോപ്യന്‍ യൂണിയനുമായാണ് ഇന്ത്യയുടെ വ്യാപാര കരാറുകളിലേറെയും. ബ്രിട്ടന്‍ അതില്‍നിന്നു പുറത്തു പോകുന്നതോടെ ഇതിന്റെ ആനുകൂല്യം ഇരു രാജ്യങ്ങള്‍ക്കും നഷ്ടമാകുമെന്നാണ് അന്നുണ്ടായ വിലയിരുത്തല്‍. ബ്രിട്ടന്‍ പുറത്തുപോയാല്‍ ഇന്ത്യയുമായി പുതിയ ഉഭയകക്ഷി വ്യാപാര കരാറുകള്‍ രൂപപ്പെടുത്തണം, അതിനു വര്‍ഷങ്ങളെടുക്കുകയും ചെയ്യും.
വ്യവസായം
യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായ സമൂഹത്തിന്റെ ഇന്നത്തെ പുരോഗമന പാത ബ്രെക്സിറ്റ് കാരണം അടഞ്ഞു പോകാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. യൂറോപ്യന്‍ യൂണിയനില്‍ എവിടെയും സ്വതന്ത്ര സഞ്ചാരം അനുവദിക്കുന്ന ഷ്വങ്ംഗന്‍ വീസ ഇക്കാര്യത്തില്‍ ഇന്ത്യന്‍ വ്യവസായികള്‍ക്ക് ഏറെ ഗുണകരമാണ്. ബ്രെക്സിറ്റ് സംഭവിച്ചാല്‍ ബ്രിട്ടനിലേക്കു പോകുന്നതിന് പ്രത്യേകം വീസ ആവശ്യമായി വരും. ബ്രിട്ടീഷ് വീസ ഉപയോഗിച്ച് ഇതര യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പോകാനും കഴിയാതെ വരും.
വീസ നിയന്ത്രണം
കടുത്ത വീസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുക എന്ന കടുംകൈ ചെയ്യാന്‍ മുതിരുന്നത്. സ്വാഭാവികമായും ഇതിന്റെ ദൂഷ്യഫലങ്ങള്‍ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍നിന്ന് ജോലിക്കും വിദ്യാഭ്യാസത്തിനും ഒക്കെയായി യുകെയിലേക്കു കുടിയേറാന്‍ കാത്തിരിക്കുന്നവരെ ബാധിക്കും. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കുവരെ കടുത്ത നിയന്ത്രണങ്ങള്‍ വരാനും ഇടയാകാം.
ബ്രെക്സിറ്റ് വാദികള്‍ കള്ളം പറയുന്നു: കാമറോണ്‍
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കണം എന്നാവശ്യപ്പെടുന്നവര്‍ മനഃപൂര്‍വം തെറ്റിദ്ധാരണയും അസത്യവും പ്രചരിപ്പിക്കുകയാണെന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ പക്ഷം. ഇത്തരക്കാരുടെ വാക്കുകള്‍ വിശ്വസിച്ചാവരുത് ഹിത പരിശോധനയില്‍ വോട്ട് ചെയ്യേണ്ടത് എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഏറ്റവും പുതിയ സര്‍വേ ഫലങ്ങളിലെല്ലാം, ഭൂരിപക്ഷം പേരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കണമെന്ന ആശയത്തെ അംഗീകരിക്കുന്ന എന്നാണ് വ്യക്തമാകുന്നത്.
എന്നാല്‍, തങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും ഡേവിഡ് കാമറോണിന്റെ പക്കല്‍ ഉത്തരമില്ലെന്നും അതിനാലാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നതെന്നും 'ലീവ' പ്രചാരകര്‍ ആരോപിക്കുന്നു. അദ്ദേഹത്തെ ഇനി വിശ്വസിക്കരുതെന്നും അവര്‍.
തുര്‍ക്കി യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനു ശ്രമിക്കുന്നതിനെയാണ് ഏറ്റവും പുതിയ ഭീഷണിയായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
ടിവി സംവാദത്തിനെത്തിയപ്പോഴും കാമറോണിനു തിരിച്ചടികളായിരുന്നു ഏറെയും. കുടിയേറ്റ പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തതിന്, കാണികളായെത്തിയവര്‍ വരെ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചു. തുര്‍ക്കി യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനെ വീറ്റോ ചെയ്യുമോ എന്ന ചോദ്യത്തിന് അദ്ദേഹം ഒഴിഞ്ഞുമാറി.
ഹിതപരിശോധന എന്നാണെന്നു പോലും അറിയാതെ കാല്‍പ്പങ്ക് ബ്രിട്ടീഷ് വോട്ടര്‍മാര്‍
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നു നിശ്ചയിക്കുന്നതിനുള്ള ഹിതപരിശോധനയുടെ തീയതി പോലും അറിയാത്തവരാണ് ബ്രിട്ടീഷ് വോട്ടര്‍മാരില്‍ 25 ശതമാനം പേരുമെന്ന് സര്‍വേ ഫലം. അതേസമയം, ഈ കണക്ക് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നു വാദിക്കുന്നവര്‍ക്ക് അല്‍പ്പം ആശ്വാസം പകരുന്നതുമാണ്. കാരണം. ബ്രിട്ടന്‍ പുറത്തുപോകണം എന്നു പറയുന്നവര്‍ക്കിടയിലാണ് ഡേറ്റ് അറിയാത്തവര്‍ കൂടുതലുള്ളത്.
ഏറ്റവും പുതിയ സര്‍വേകള്‍ അനുസരിച്ച്, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കണമെന്ന വാദത്തിനാണ് വ്യക്തമായ ലീഡ് ഉള്ളത്.
ഇതിനിടെ, ഹിതപരിശോധനയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാന്‍ ഫെയ്സ്ബുക്ക് നല്‍കിയിരുന്ന സ്റാറ്റ് അപ്ഡേറ്റ് ഓപ്ഷന്‍ പിന്‍വലിച്ചു. ബ്രിട്ടനിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ഉപയോക്താക്കള്‍ക്ക് ഇതു നല്‍കിയിരുന്നതാണ്. വോട്ടിന്റെ വൈകാരികത കണക്കിലെടുത്താണ് പിന്‍വലിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ബ്രെക്സിറ്റ് സംഭവിച്ചാല്‍, നിലവില്‍ യൂറോപ്പിന്റെ അനൌദ്യോഗിക ബാങ്കിംഗ് തലസ്ഥാനമായ ലണ്ടന് ആ സ്ഥാനം നഷ്ടമാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. പകരം, ഫ്രാങ്ക്ഫര്‍ട്ട് പോലെ മറ്റേതെങ്കിലും യൂറോപ്യന്‍ നഗരത്തിലേക്ക് അതു മാറുമെന്നാണ് വിലയിരുത്തല്‍.
ലേബര്‍ വോട്ടര്‍മാര്‍ ബ്രെക്സിറ്റ് നിര്‍ദേശത്തോടു യോജിക്കരുത്: ബ്രൌണ്‍
ലേബര്‍ പാര്‍ട്ടി അനുഭാവികളാരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തു പോകണമെന്ന് ഹിത പരിശോധനയില്‍ അഭിപ്രായം രേഖപ്പെടുത്തരുതെന്ന് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ ആഹ്വാനം ചെയ്തു.
പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയില്‍, ബ്രെക്സിറ്റ് കാംപയിനിനു എതിരായ പൊതു വികാരം രൂപപ്പെട്ടു കഴിഞ്ഞു. അനുഭാവികളെ ഒറ്റക്കെട്ടായി കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് പ്രമുഖ നേതാക്കള്‍ ഇപ്പോള്‍.
ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണും ചാന്‍സലര്‍ ജോര്‍ജ് ഓസ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.