• Logo

Allied Publications

Europe
സ്വീഡനില്‍ പുതിയ റെസിഡന്‍സി നിയമങ്ങള്‍ പാസായി
Share
സ്റോക്ക്ഹോം: കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും കര്‍ക്കശമായി തടയുക എന്ന ലക്ഷ്യത്തോടെ സ്വീഡിഷ് സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ പാര്‍ലമെന്റ് പാസാക്കി.

റെസിഡന്‍സി ചട്ടങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്ന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള എട്ടു പാര്‍ട്ടികളില്‍ ആറും ബില്ലിനെ പിന്തുണച്ചു.

കഴിഞ്ഞ വര്‍ഷം 1,60,000 അഭയാര്‍ഥികളെ സ്വീഡന് സ്വീകരിക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു ബില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തത്.

സ്വീഡനില്‍ റെസിഡന്‍സ് നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യുന്നതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ വോട്ടിനിട്ടത് ബഹുജന പിന്തുണയോടെയായിരുന്നു.

ഭേദഗതികളെ എട്ടില്‍ ആറു പാര്‍ട്ടികളും പിന്തുണച്ചു. ഇതു പാസായതുകൊണ്ട് യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും സ്വീഡനിലേക്കു പ്രവേശനം കിട്ടുന്നത് കൂടുതല്‍ ദുഷ്കരമായി.

കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷത്തിലേറെ അഭയാര്‍ഥികളെ സ്വീഡന്‍ സ്വീകരിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഒരു റിക്കാര്‍ഡാണിത്. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണ മുന്നണി റെസിഡന്‍സി നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.