• Logo

Allied Publications

Europe
മാഞ്ചസ്റര്‍ മലയാളി കള്‍ചറല്‍ അസോസിയേഷന്‍ സ്പോര്‍ട്സ് ഡേ സംഘടിപ്പിച്ചു
Share
ലണ്ടന്‍: മലയാളി കള്‍ചറല്‍ അസോസിയേഷന്റെ വാര്‍ഷിക കായിക ദിനം അംഗങ്ങളുടെ പങ്കാളിത്തംകൊണ്ടും സഹകരണം കൊണ്ടും വന്‍ വിജയമായി. നൂറു കണക്കിനു കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ കായിക മത്സരങ്ങളില്‍ പങ്കു ചേര്‍ന്നു.

മത്സരങ്ങള്‍ എംഎംസിഎ പ്രസിഡന്റ് ജോബി മാത്യു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അലക്സ് വര്‍ഗീസ് സ്വാഗതം ആശംസിച്ചു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പാര്‍ലമെന്റ് അംഗം ജോ കോക്സിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഒരു മിനിട്ട് മൌനമാചരിച്ചതിനുശേഷമാണ് മത്സരങ്ങള്‍ ആരംഭിച്ചത്.

നൂറു മീറ്റര്‍, നാനൂറു മീറ്റര്‍, മാരത്തണ്‍ ഓട്ടമത്സരങ്ങള്‍ കൂടാതെ തവളചാട്ടം, ചാക്കിലോട്ടം, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ ഓട്ടം എന്നിവ കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആവശത്തിലാക്കി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കുചേര്‍ന്ന ഫുട്ബോള്‍ മത്സരം വീറും വാശിയും നിറഞ്ഞതായിരുന്നു. രാവിലെ നടന്ന കായികമത്സരങ്ങള്‍ക്കുശേഷം ഉച്ച കഴിഞ്ഞ് ബ്രിട്ടാനിയ കണ്‍ട്രി ഹൌസ് ഹോട്ടലില്‍ ചെസ്, ക്യാരംസ്, റമ്മി കളി മത്സരങ്ങളും നടന്നു.

മത്സരങ്ങള്‍ക്ക് ജോബി മാത്യു, പി.കെ. ഹരികുമാര്‍, അലക്സ് വര്‍ഗീസ്, ആഷന്‍ പോള്‍, സിബി മാത്യു, സാബു പുന്നൂസ്, മോനച്ചന്‍, ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സായി ഫിലിപ്പ്, മോനച്ചന്‍ ആന്റണി എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. മത്സരങ്ങളില്‍ പങ്കുചേര്‍ന്നും പ്രോത്സാഹിപ്പിച്ചും സ്പോര്‍ട്സ് ഡേ വന്‍ വിജയമാക്കിയ എല്ലാ അംഗങ്ങള്‍ക്കും ടീം എംഎംസിഎയുടെ പേരില്‍ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് നന്ദി അറിയിച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.