• Logo

Allied Publications

Europe
ക്രോയിഡോണ്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദിനെ ആദരിക്കുന്നു
Share
വിയന്ന: ഓസ്ട്രിയയിലെ പ്രഥമ എക്സോട്ടിക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന പതിനാറാമത് എക്സോട്ടിക് ഫെസ്റിവലില്‍ ജൂണ്‍ 24, 25 (വെള്ളി, ശനി) തീയതികളില്‍ വിയന്നയിലെ ഏഴാമത്തെ ജില്ലയിലുള്ള കാന്‍ഡല്‍ഗാസെയില്‍ നടക്കും. ഒരു രാജ്യാന്തരമേളയായി ഇതിനോടകം മധ്യ യുറോപ്പില്‍ പ്രസിദ്ധി ആര്‍ജ്ജിച്ച മേളയില്‍ ഇംഗ്ളണ്ടില്‍നിന്നുള്ള ആദ്യ മലയാളി മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദിനെ ആദരിക്കും. മേളയോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ പ്രോസി എക്സലന്‍സ് അവാര്‍ഡ് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്കു സമ്മാനിക്കും.

ലണ്ടനു സമീപമുള്ള ക്രോയിഡോണ്‍ എന്ന പട്ടണത്തിന്റെ ബ്യൂറോ കൌണ്‍സില്‍ മേയറായി തിരുവനന്തപുരം സ്വദേശിയായ മഞ്ജു ഷാഹുല്‍ ഹമീദ് യുകെയുടെ ചരിത്രത്തിലേക്കു നടന്നു കയറിയ ആദ്യ മലയാളിയാണ്. ഇംഗ്ളണ്ടില്‍ ആദ്യമായാണ് ഒരു മലയാളി ഇത്രയും ഉയര്‍ന്ന സ്ഥാനത്തെത്തുന്നത്. നേരത്തെ ഓമന ഗംഗാധരന്‍ മേയര്‍ പദവിക്കു തുല്യമായ സിവിക് അംബാസഡര്‍ പദവിയിലെത്തിയിരുന്നു. കംപ്യൂട്ടര്‍ ടെക്നോളജിയില്‍ ബിരുദധാരിയായ മഞ്ജു 20 വര്‍ഷങ്ങള്‍ക്കു മുമ്പാണ് യുകെയില്‍ എത്തിയത്.

സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മന്‍, മെക്സിക്കന്‍, റഷ്യന്‍, ആഫ്രിക്കന്‍, അറബിക്, ഹീബ്രു, ജാപ്പനീസ്, കൊറിയന്‍, സിംഹള തുടങ്ങിയ 14 അന്താരാഷ്ട്രഭാഷകളില്‍ സംഗീതം ആലപിക്കുന്ന വിശ്വപ്രശസ്ത ഗായകന്‍ ചാള്‍സ് ആന്റണിയുടെ ലൈവ് ഷോയും ഈ വര്‍ഷത്തെ പ്രോസി ഫെസ്റിവലിന്റെ പ്രത്യേക ആകര്‍ഷണമാണ്. ഗിത്താറും മൌത്ത് ഓര്‍ഗനും ഉപയോഗിച്ച് ഇത്രയേറെ ഭാഷകളില്‍ പാടുന്ന ഏക വ്യക്തി കൂടിയാണ് അദ്ദേഹം. ജൂണ്‍ 16നു ഓസ്ട്രിയയിലെ ആദ്യത്തെ എക്സോട്ടിക് റസ്ററന്റ് പ്രോസി തുറന്നിരുന്നു. വിയന്നയിലെ ഇന്ത്യന്‍ അംബാസഡര്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഈ ചടങ്ങില്‍ ചാള്‍സ് നടത്തിയ ലൈവ് ഷോ ഏറെ ശ്രദ്ധ നേടിയിരുന്നു.

വിവിധ രാജ്യങ്ങളിലെ കലാവിരുന്നും ഭക്ഷണപാനിയങ്ങളുമായി രണ്ടു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഫെസ്റിവലില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി പ്രമുഖരും കലാകാരന്മാരും പങ്കെടുക്കും. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള കലാകാരന്മാരുടെ പരമ്പരാഗതനൃത്തം മേളയിലെ മറ്റൊരു പ്രാധാന ആകര്‍ഷണമായിരിക്കും.

വിവിധ സംസ്കാരങ്ങളില്‍നിന്നുള്ളവരുടെ ഉദ്ഗ്രഥനത്തിനും മതമൈത്രിക്കും ഊന്നല്‍ നല്‍കിയാണ് പ്രോസി മേള കഴിഞ്ഞ 15 വര്‍ഷമായി സംഘടിപ്പിച്ചു വരുന്നത്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണു മേള. മധ്യയൂറോപ്പില്‍ പൊതുനിരത്തില്‍ നടത്തുന്ന ഏറ്റവും വലിയ എക്സോട്ടിക്ക് മേളയാണിത്. ഇന്ത്യന്‍ അംബാസഡര്‍ രാജീവ് മിശ്ര, നമീബിയന്‍ അംബാസഡര്‍ സൈമണ്‍ മട്ജുമോ മരുത, പെറു അംബാസഡര്‍ ആല്‍ഫ്രെഡോ ചുക്കിഖുറ, കൊളംബിയ അംബാസഡര്‍ ജെയിം അല്‍ബെര്‍ട്ടോ കാബല്‍സന്‍ ക്ളെമെന്റെ തുടങ്ങയിവരും വിയന്നയുടെ സഹായമെത്രാന്‍ മാര്‍ ഫ്രാന്‍സ് ഷാരല്‍, ജില്ലയുടെ മേയറായ തോമസ് ബ്ളിംലിംഗറും ചടങ്ങുകളില്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: ംംം.ുൃീശെ.മ

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.