• Logo

Allied Publications

Europe
കൊളോണില്‍ ഇന്ത്യന്‍ വാരാഘോഷം ജൂണ്‍ 24ന് ആരംഭിക്കും
Share
കൊളോണ്‍: കൊളോണ്‍ നഗരസഭയും ഇന്തോ ജര്‍മ്മന്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് ഇന്ത്യന്‍ വാരാഘോഷം ജൂണ്‍ 24നു (വെള്ളി) ആരംഭിക്കും.

ഉദ്ഘാടന സമ്മേളനത്തില്‍ കൊളോണ്‍ നഗരസഭാ മേയര്‍ ഹെന്റിറ്റെ റെക്കര്‍, രവീഷ് കുമാര്‍ (ജനറല്‍ കോണ്‍സുല്‍, ഇന്ത്യന്‍ ജനറല്‍ കോണ്‍സുലേറ്റ്, ഫ്രാങ്ക്ഫര്‍ട്ട്), ഡോ.ഗുന്തര്‍ കേണിംഗ്, ഡോ. അന്നബെല്ലെ സ്പ്രിംഗര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നെത്തുന്ന വിവിധ കലാകാരന്മാരുടെ പരിപാടികള്‍ക്കു പുറമെ ജര്‍മനിയിലെ വിവിധ ഇന്ത്യന്‍ ഡാന്‍സ് ഗ്രൂപ്പുകളുടെ നൃത്തം, കൊളോണ്‍ കേരള സമാജം സ്പോണ്‍സര്‍ ചെയ്യുന്ന ആര്‍ട്ടിസ്റുകളുടെ ക്ളാസിക്കല്‍, നാടോടി നൃത്തങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കപ്പെടും. വൈകുന്നേരം ഏഴു മുതല്‍ രാത്രി 10 വരെയാണ് പരിപാടികള്‍. ഞമൌലിേൃമൌരവഖീലങൌെേലൌാെ ഓഡിറ്റോറിയത്തിലാണ് (ഇമലരശഹശലിൃമലൈ 7779, 50676, ചലൌാമൃസ, ഗീലഹി) ഉദ്ഘാടന സായാഹ്നം നടക്കുന്നത്. പ്രവേശനം സൌജന്യമായിരിക്കും.

കലാസായാഹ്നങ്ങള്‍, മ്യൂസിക് ഇവനിംഗ്, വര്‍ക്ഷോപ്പുകള്‍, സെമിനാറുകള്‍, ഇന്ത്യന്‍ സിനിമകളുടെ പ്രദര്‍ശനം,ബിസിനസ് ചര്‍ച്ചകള്‍ തുടങ്ങിയ വിവിധയിനം പരിപാടികളാണ് മേയ് 30 മുതല്‍ ജൂണ്‍ എട്ടു വരെ കൊളോണ്‍ നഗരത്തിലെ വിവിധ വേദികളില്‍ അരങ്ങേറുന്നത്.

ഓഡിറ്റോറിയത്തിനോടു ചേര്‍ന്നുള്ള ഹാളുകളില്‍ വിവിധയിനം കരകൌശല സാധനങ്ങളുടെ വില്‍പ്പനസ്റാളുകളും ഇന്ത്യന്‍ ആഹാരപാനീയങ്ങളുടെ സ്റാളുകളും ഒരുക്കിയിട്ടുണ്ട്. കേരള സമാജം കൊളോണ്‍ ഒരുക്കുന്ന ഇന്ത്യന്‍ ഫുഡും ഇത്തവണയും ശ്രദ്ധേയമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0176 56434579, 0173 2609098, 01774600227.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.