• Logo

Allied Publications

Europe
മാര്‍ തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ 19ന്
Share
ലണ്ടന്‍: യുകെ മലയാളികളുടെ തിരുനാള്‍ ആഘോഷങ്ങളില്‍ പ്രശസ്തമായ ഷെഫീല്‍ഡ് കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിശുദ്ധ തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ക്ക് അല്‍ഫോന്‍സാമ്മയുടെ നവനാള്‍ നൊവേനയോടെ തുടക്കമായി.

ജൂണ്‍ 19നു (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിനു ഷെഫീല്‍ഡ് സീറോ മലബാര്‍ കമ്യൂണിറ്റി ചാപ്ളയിന്‍ ഫാ. ബിജു കുന്നക്കാട്ട് പതാക ഉയര്‍ത്തുന്നതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. 2.15നു പ്രസുദേന്തിവാഴ്ച. 2.30നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. ജോണ്‍സണ്‍ കോവൂര്‍പുത്തന്‍പുര മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. തോമസ് മടുക്കുംമൂട്ടില്‍, ഫാ. റോബിന്‍സണ്‍ മെല്‍ക്കീസ്, ഫാ. ബിജു കുന്നക്കാട്ട് എന്നിവര്‍ സഹകാര്‍മികരാകും. ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന. 4.30 ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീര്‍വാദം, പാച്ചോര്‍ നേര്‍ച്ച എന്നിവ നടക്കും. 6.30 ന് പൊതുസമ്മേളനവും സണ്‍ഡേ സ്കൂള്‍ വാര്‍ഷികം നടക്കും. ഷെഫീല്‍ഡ് സെന്റ് പാട്രിക്സ് പള്ളി വികാരി ഫാ. മാര്‍ട്ടിന്‍ ട്രസ്ക് മുഖ്യാതിഥിയായിരിക്കും. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നരുടെയും വിവിധ കലാപരിപാടികള്‍. സ്നേഹവിരുന്നോടുകൂടി ആഘോഷപരിപാടികള്‍ സമാപിക്കും.

ചാപ്ളയിന്‍ ഫാ.ബിജു കുന്നക്കാട്ടിന്റെ നേതൃത്വത്തില്‍ തിരുനാള്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.

വിവരങ്ങള്‍ക്ക്: ബിജു മാത്യു 07828283353, വിന്‍സെന്റ് വര്‍ഗീസ് 07878607862.

വിലാസം: സെന്റ് പാട്രിക്സ് ചര്‍ച്ച്, ആഅഞചടഘഋഥ ഞഛഅഉ, ടഒഋഎഎകഋഘഉ, ട5 0ഝഎ.

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.