സൂറിച്ച്: കണ്ണൂര്‍ നെല്ലിപ്പാറ വാഴക്കാലയില്‍ വര്‍ക്കി ജോസഫ് (കൊച്ചേട്ടന്76) നിര്യാതനായി. സംസ്കാരം ജൂണ്‍ 18നു (ശനി) രാവിലെ 10ന് നെല്ലിപ്പാറ ഹോളി ഫാമിലി ദേവാലയത്തില്‍. ഭാര്യ: മറിയകുട്ടി കൊച്ചറ പുതുപറമ്പില്‍ കുടുംബാംഗം.
മക്കള്‍: ജോസ് വാഴക്കലയില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ഡോ. സിസ്റര്‍ റജി വാഴക്കലയില്‍ എസ്എബിഎസ് (ജര്‍മനി), സോജി മതുപ്പുറത്ത് (വിയന്ന), ജോണ്സണ് വാഴക്കലയില്‍ (കൊച്ചി), ജിജി ഇളംബാശേരില് (ആലക്കോട്), ജോബി വാഴക്കലയില്‍ (കണ്ണൂര്‍), ലിജി മോബിന് (കുവൈത്ത്). മരുമക്കള്‍: ജിപ്സി, സജി, ബീന, ജിജി, സിജി, മോബിന് ആന്റണി.
സഹോദരങ്ങള്‍: റോസമ്മ തോമസ് കൊച്ചുപറമ്പില്‍ (കണ്ണൂര്‍), സിസ്റര്‍ ക്ളെമെന്‍സ് (ആന്ധ്രപ്രദേശ്), എലിയാമ്മ മാത്യു വടക്കെകൂറ്റ് (കണ്ണൂര്‍), സിസ്റര്‍ മേരിലിറ്റ് എസ്എച്ച് (കണ്ണൂര്‍), മേരി ജോസഫ് അഞ്ചനാട്ട് (കണ്ണൂര്‍), ക്ളാരമ്മ സെബാസ്റ്യന്‍ തെക്കെയില്‍ (ജര്‍മനി), ലില്ലി ഏബ്രഹാം പുതുപ്പള്ളി (വിയന്ന), സിസിലി വിന്‍സെന്റ് മണ്ണാപറമ്പില്‍ (കണ്ണൂര്‍).
റിപ്പോര്‍ട്ട്: ജോബി ആന്റണി
|