• Logo

Allied Publications

Europe
സമ്മാനപ്പെരുമഴയുമായി ഗ്രാന്‍ഡ് ഫിനാലേ ജൂണ്‍ 18ന്
Share
ലണ്ടന്‍: യുകെ മലയാളികള്‍ക്കിടയിലെ ആദ്യ മ്യൂസിക് റിയാലിറ്റി ഷോ ആയ 'ഗര്‍ഷോം ടിവി യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ ടു' വിലെ ഫൈനല്‍ ജൂണ്‍ 18നു ലെസ്ററിലെ മഹര്‍ സെന്ററില്‍ നടക്കും.

സ്റാര്‍ സിംഗര്‍ സീസണ്‍ ടുവിലെ വിജയികള്‍ക്ക് ഇത്തവണ കാഷ് പ്രൈസും ട്രോഫിയും പ്രശസ്തി പത്രവുമാണ് ലഭിക്കുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക്് ആയിരം പൌണ്ടും ഫസ്റ് റണ്ണര്‍ അപ്പിന് അഞ്ഞൂറു പൌണ്ടും സെക്കന്റ് റണ്ണര്‍ അപ്പിന് മുന്നൂറു പൌണ്ടും, തേര്‍ഡ് റണ്ണര്‍ അപ്പിന് ഇരുന്നൂറു പൌണ്ടും ഫോര്‍ത്ത് റണ്ണര്‍ അപ്പിനു നൂറു പൌണ്ടും ആണ് കാഷ് പ്രൈസ് ലഭിക്കുക. ജനപ്രിയ ഗായകന്‍/ ഗായികക്ക് പ്രശസ്ത നിയമസഹായ സ്ഥാപനമായ ലോ ആന്‍ഡ് ലോയേഴ്സ് നല്‍കുന്ന അഞ്ഞൂറ് പൌണ്ടിന്റെ കാഷ് പ്രൈസും ലഭിക്കും. കൂടാതെ ആദ്യ റൌണ്ട് മുതല്‍ പങ്കാളികളായ എല്ലാ മത്സരാര്‍ഥികള്‍ക്കും ടോഫിയും പ്രശസ്തി പത്രവും സമ്മാനിക്കും. ഗര്‍ഷോം ടിവിയുടെ സഹകരണത്തോടെയാണ് യുക്മ സ്റാര്‍ സിംഗര്‍ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

അനു ചന്ദ്ര

തിരുവനന്തപുരം വഴുതക്കാട് സ്വദേശിനിയായ അനു ചന്ദ്ര പ്രശസ്ത സംഗീതജ്ഞനായ നെയ്യാറ്റിങ്കര വാസുദേവന്‍ സാറിന്റെ ശിഷ്യയാണ്. സ്വിന്‍ഡനില്‍ ഭര്‍ത്താവ് ജയേഷിനും മകള്‍ ജാന്‍വിക്കുമൊപ്പം താമസിക്കുന്നു. ഇക്കഴിഞ്ഞ യുക്മ നാഷണല്‍ കലോത്സവത്തില്‍ സോളോ സോംഗ്, ഗ്രൂപ് സോംഗ്, പദ്യം ചൊല്ലല്‍ എന്നിവയില്‍ വിജയിയായിരുന്നു അനു ചന്ദ്ര. വിപ്രോയിലെ ജീവനക്കാരാണ് അനുവും ഭര്‍ത്താവ് ജയേഷും.

അലീന സജീഷ്

ബേസിംഗ് സ്റോക്ക് ക്യൂന്‍മേരീസ് കോളജിലെ എ ലവല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ അലീനയാണ് ഗ്രാന്‍ഡ് ഫിനാലെയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി. യുക്മ കലാമേളകള്‍ തുടങ്ങിയ കാലം മുതല്‍ റീജണല്‍, നാഷണല്‍ കലാമേളകളില്‍ തുടര്‍ച്ചയായി ലളിത ഗാനത്തിനു സമ്മാനങ്ങള്‍ നേടിവരുന്ന അലീന 2013ലെ യുക്മ ദേശീയ കലാമേളയില്‍ പ്രസംഗ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സജീഷ് ടോമിന്റെയും ആന്‍സി സജീഷിന്റെയും ഏക മകളായ അലീന, കോട്ടയം ജില്ലയിലെ വൈക്കം ചെമ്പ് അയ്യനംപറമ്പില്‍ കുടുംബാംഗമാണ്.

സത്യ നാരായണന്‍

കണ്ണൂര്‍ പയ്യന്നൂര്‍ നിവാസിയായ സത്യ നാരായണന്‍ യുകെയില്‍ നോര്‍ത്താംപ്ടനിലാണ് താമസം. നോര്‍ത്താംപ്ടന്‍ ജനറല്‍ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുന്നു. ഭാര്യ ജിഷയും നഴ്സാണ്. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്. യുകെയിലെ ഗാനമേളകളില്‍ സ്ഥിരമായി പാടുന്ന സത്യനാരായണന്‍ ബീറ്റ്സ് യുകെ എന്ന സംഗീത ട്രൂപ്പിലെ പ്രധാന ഗായകനാണ്. 2013ല്‍ ഏഷ്യനെറ്റ് ടാലന്റ് കോണ്ടസ്റിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു.

സന്ദീപ് കുമാര്‍

കൊച്ചി നെടുമ്പാശേരി സ്വദേശിയും കഴക്കൂട്ടം സൈനിക് സ്കൂള്‍ വിദ്യാര്‍ഥിയുമായ സന്ദീപ് 2009 ലാണ് യുകെയിലെത്തിയത്. സംഗീതത്തില്‍ സന്ദീപിന്റെ ഗുരു പ്രശസ്ത സംഗീത സംവിധായകനായ രാഘവന്‍ മാഷാണ്. ബിടെക് ബിരുദധാരിയായ സന്ദീപ് സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുന്നു. ഭാര്യ സ്മിതയും മകന്‍ ആരവിനുമൊപ്പം ബ്രിസ്റോളില്‍ താമസിക്കുന്നു

ഡോ. വിപിന്‍ നായര്‍

ദന്ത ഡോക്ടറായ വിപിന്‍ നോര്‍ത്താംപ്ടനിലാണു താമസം. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായാണ്. ഭാര്യ ഇന്ദു ടീച്ചിംഗ് അസിസ്റന്റ് ആയി ജോലിചെയ്യുന്നു. ആര്‍ക്കിടെക്ചറില്‍ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയായ ഐശ്വര്യയും ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥിനിയായ മേഘ്നയുമാണ് മക്കള്‍.

ജൂണ്‍ 18നു ലെസ്ററില്‍ നടക്കുന്ന 'ഗര്‍ഷോം ടിവി യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ ടുവിന്റെ ഗ്രാന്‍ഡ് ഫിനാലേയിലേക്കും അതോടനുബന്ധിച്ചു നടക്കുന്ന 'നാദവിനീതഹാസ്യം' സ്റ്റേജ് ഷോയിലേക്കും ഏവര്‍ക്കും സ്വാഗതം.

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ