• Logo

Allied Publications

Europe
നാലരക്കോടി ആളുകള്‍ ഇന്നും അടിമകളായി കഴിയുന്നു; ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍
Share
ബെര്‍ലിന്‍: ലോകമെങ്ങും അടിമപ്പണി നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോഴും വിവിധ രാജ്യങ്ങളിലായി നാലരക്കോടി ആളുകള്‍ അടിമകളായി ജീവിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്.

ഓസ്ട്രേലിയന്‍ മനുഷ്യാവകാശ സംഘടനയായ വോക്ക് ഫ്രീ ആണ് ഇതു സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയത്. അടിമ വേല ചെയ്യുന്നവരും ലൈംഗിക ആവശ്യങ്ങള്‍ക്കായി വില്‍പ്പനയ്ക്കു വിധേയരാകുന്നവരും അടക്കമുള്ള കണക്കാണ് 4.58 കോടി.

കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ 3.58 കോടി ആളുകള്‍ അടിമത്തം അനുഭവിക്കുന്നു എന്നായിരുന്നു കണക്ക്. 167 രാജ്യങ്ങളിലെ അവസ്ഥ പരിശോധിച്ചാണ് റിപ്പോര്‍ട്ടു തയാറാക്കുന്നത്.

ഇതനുസരിച്ച് ഇന്ത്യയിലാണ് അടിമ വേല ഏറ്റവും കൂടുതല്‍. 1.84 കോടിയാണ് കണക്കാക്കുന്നത്. എന്നാല്‍, ഇന്ത്യയിലെ ജനസംഖ്യയുടെ വലുപ്പം കണക്കാക്കുമ്പോള്‍, പ്രതിശീര്‍ഷ അടിമത്തത്തില്‍ മുന്നില്‍ ഉത്തര കൊറിയയാണ്. ഇന്ത്യയില്‍ 130 കോടിയാണ് ജനസംഖ്യ. കൊറിയയില്‍ 11 ലക്ഷമാണ് അടിമകള്‍ എന്നും കണക്കാക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.