• Logo

Allied Publications

Europe
കൊളോണില്‍ യൌസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
Share
കൊളോണ്‍: ഇന്ത്യന്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളി മധ്യസ്ഥനും കുടുംബങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാളും കുടുംബ ദിനവും ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

അഖിലലോക തൊഴിലാളി ദിനത്തില്‍ വൈകുന്നേരം നാലു മുതല്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ ഭക്തിനിര്‍ഭരവും വിശ്വാസത്തിന്റെ നിറദീപം തെളിച്ച അനുഭവവുമായി.

ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ മുഖ്യകാര്‍മികനായി നടന്ന ആഘോഷമായ സമൂഹബലിയില്‍ ഫാ. അരുണ്‍ വടക്കേല്‍, ഫാ.ജോയി പുതുശേരി എന്നിവര്‍ സഹകാര്‍മികരായി. ഫാ. അരുണ്‍ വടക്കേല്‍ തിരുനാള്‍ സന്ദേശം നല്‍കി.

ഇന്ത്യന്‍ സമൂഹത്തിന്റെ യൂത്ത് കൊയര്‍ ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. ജിം, വടക്കിനേത്ത്, ജെന്‍സ് കുമ്പിളുവേലില്‍, ജോയല്‍ കുമ്പിളുവേലില്‍, ജോയി കാടന്‍കാവില്‍ എന്നിവര്‍ ദിവ്യബലിയില്‍ ശുശ്രൂഷികളായി. ജോസ് കവലേച്ചിറ ലേഖനം വായിച്ചു. വാഴ്വിനെ തുടര്‍ന്നു വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണം നടന്നു.

ഫാ.ജോസ് വടക്കേക്കര സിഎംഐ യൌസേപ്പിതാവിനെപ്പറ്റി രചിച്ച പ്രാര്‍ഥനാ ഗാനവും, ജോസ് കുമ്പിളുവേലില്‍ വിശുദ്ധ യൌസേപ്പിന്റെ ഗുണഗണങ്ങളെപ്പറ്റി (കുടുംബത്തിന്‍ നാഥനാം യൌസേപ്പേ .., വിശുദ്ധിതന്‍ പടവില്‍ വിരാചിതനേ .. ആല്‍ബം : അനുപമസ്നേഹം) രചിച്ച് ബ്രൂക്ക് വര്‍ഗീസ് സംഗീതസംവിധാനം നിര്‍വഹിച്ച മാധ്യസ്ഥയാചനാ ഗാനവും ഇന്ത്യന്‍ യൂത്ത്കൊയര്‍ അംഗങ്ങള്‍ ദിവ്യബലിയുടെ സമാപനത്തില്‍ ആലപിച്ചു. വിശുദ്ധന്റെ അരൂപിയില്‍ കുട്ടികളെ അടിമ സമര്‍പ്പണവും നടന്നു.

സെന്റ് ജോസഫ് സിസ്റേഴ്സ് തയാറാക്കിയ തിരുനാള്‍ നേര്‍ച്ചയുടെ വെഞ്ചരിപ്പു കര്‍മം ഫാ.ജോസ് വടക്കേക്കര നിര്‍വഹിച്ചു. നേര്‍ച്ച വിതരണത്തോടൊപ്പം വിശുദ്ധ യൌസേപ്പിതാവിന്റെ ചിത്രവും വിതരണം ചെയ്തു. തുടര്‍ന്നു ദേവാലയ ഹാളില്‍ സമൂഹവിരുന്നും ഉണ്ടായിരുന്നു.

മ്യൂള്‍ഹൈമിലെ എഫ്സിസി സിസ്റേഴ്സ് അള്‍ത്താര ഡെക്കറേഷന്‍ നടത്തി. കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തില്‍ തിരുനാള്‍ ആഘോഷപൂര്‍വമാക്കി നടത്താന്‍ സഹായിച്ചു.

കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജര്‍മനിയിലെ കൊളോണ്‍, അതിരൂപതയിലെയും എസന്‍, ആഹന്‍ എന്നീ രൂപതകളിലെയും എല്ലാ മലയാളി കുടുംബങ്ങളും, കോഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളും ഒത്തുചേര്‍ന്ന് മൂന്നാം തവണ നടത്തിയ തിരുനാളില്‍ ഏതാണ്ട് മുന്നൂറോളം പേര്‍ പങ്കെടുത്തു.

യൌസേപ്പിതാവിന്റെ ചിന്തകളായ വളരുക, വളര്‍ത്തുക, വലിയവരാവുക എന്ന ആശയത്തെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സമൂഹത്തിലെ ഒന്നും രണ്ടും മൂന്നും തലമുറയിലെ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് ദേവാലയ ഹാളില്‍ സംഗീത സായാഹ്നവും അരങ്ങേറി.

റിയാ ജോര്‍ജ്, ജോസ്ന വെമ്പേനിയ്ക്കല്‍, വിവിയന്‍ അട്ടിപ്പേറ്റി, നോയല്‍ കോയിക്കേരില്‍, ജോസ് കവലേച്ചിറ, മാത്യു പാറ്റാനി, സോബിച്ചന്‍ ചേന്നങ്കര എന്നിവര്‍ക്കു പുറമെ ഡ്യൂസല്‍ഡോര്‍ഫ് ഫ്രൈസൈറ്റ് ഗ്രൂപ്പും, കൊളോണ്‍ ഗെസാങ് ഗ്രൂപ്പും ഗാനങ്ങള്‍ ആലപിച്ചു. സുനു ചാക്കോച്ചന്‍ പരിപാടികളുടെ അവതാരകയായി. ജെന്‍സ് കുമ്പിളുവേലില്‍ സാങ്കേതിക സഹായവും ഫോട്ടോ വിഭാഗവും കൈകാര്യം ചെയ്തു. തിരുനാള്‍ കോഓര്‍ഡിനേറ്റര്‍ ജോസ് കുറുമുണ്ടയില്‍ നന്ദി പറഞ്ഞു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.