• Logo

Allied Publications

Europe
സമ്മര്‍ ക്യാമ്പ് മേയ് 28, 29, 30 തീയതികളില്‍
Share
ബ്രിസ്റോള്‍: എസ്ടിഎസ്എംസിസി സണ്‍ഡേ സ്കൂള്‍ ടീമും യുവജന വിഭാഗമായ എസ്ടിവൈഎല്‍ ഉം സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് മേയ് 28, 29, 30 (ശനി, തീയതികളില്‍ നടക്കും.

28നു (ശനി) രാവിലെ 9.30നു സെന്റ് ജോസഫ് ഹാളില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാനയോടെ അവസാനിക്കും.

29നു (ഞായര്‍) രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ അവസാനിക്കും.

30നു (തിങ്കള്‍) രാവിലെ 9.30 മുതല്‍ മൂന്നിനു നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ അവസാനിക്കും. രജിസ്ട്രേഷന്‍ ഫീസ് 10 പൌണ്ടാണ്. ഭക്ഷണം സൌജന്യമാണ്.

ക്രിസ്തുവില്‍ എല്ലാം കീഴടക്കുവിന്‍ എന്ന ലക്ഷ്യത്തോടെ ആധ്യാത്മികവും പ്രേരണാത്മകവും ആസ്വാദകരവുമായ അനുഭവങ്ങള്‍ കുട്ടികള്‍ക്കു നല്‍കുന്നതിനുവേണ്ടി വിശ്വാസ പരിശീലന സംഘം വളരെ അര്‍പ്പണബോധത്തോടെയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

സംഗീതാത്മക പരിപാടിയിലൂടെ യേശുവിനെ കൂടുതല്‍ അറിയുന്നതിനും സ്നേഹിക്കുന്നതിനും കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്നതിന് യുകെയിലെ പ്രസിദ്ധ മയിം ആര്‍ട്ടിസ്റായ സ്റീവ് മൂറൈ ക്യാമ്പില്‍ പങ്കെടുക്കും.

മുതിര്‍ന്ന കുട്ടികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, ഇന്റര്‍വ്യൂ ടെക്നിക് എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ളാസെടുക്കും. ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേലും എസ്ടിവൈഎലും സണ്‍ഡേ സ്കൂള്‍ ടീച്ചേഴ്സും ക്യാമ്പിനു നേതൃത്വം നല്‍കും.

എല്ലാ കുട്ടികളേയും എസ്ടിഎസ്എംസിസി ചാപ്ളെയിന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് ക്യാമ്പിലേക്ക് സ്വാഗതം ചെയ്തു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.