• Logo

Allied Publications

Europe
നോര്‍ത്താംപ്ടണില്‍ നഴ്സസ് ഡേ ദേശീയ ദിനാചരണം മേയ് 15ന്
Share
ലണ്ടന്‍: യുക്മ നഴ്സസ് ഫോറം (യുഎന്‍എഫ്) ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന നഴ്സസ് ദിനാചരണം മേയ് 15നു (ഞായര്‍) നോര്‍ത്താംപ്ടണില്‍ നടക്കും.

ബ്രോഡ്മെഡ് അവന്യുവിലെ സെന്റ് അല്‍ബാന്‍ ദി മാര്‍ട്ടിയര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദിനാഘോഷങ്ങള്‍ യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന പരിശീലനക്കളരി പ്രഗല്‍ഭ മലയാളി പരിശീലകരായ ഡോ. സോജി അലക്സ്, മിനിജ ജോസഫ് എന്നിവര്‍ നയിക്കും. യുകെ നഴ്സുമാര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന റീവാലിഡേഷന്‍ തയാറെടുപ്പുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വിവിധ ബാന്‍ഡുകളിലേക്കുള്ള ഇന്റര്‍വ്യൂകള്‍ക്ക് തയാറെടുക്കേണ്ട രീതികള്‍, പ്രഫഷണലായി പേഴ്സണല്‍ ബയോഡേറ്റ തയാറാക്കേണ്ടുന്ന വിധം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ആയിരിക്കും പ്രധാനമായി പഠന വിഷയമാക്കുന്നത്.

രാവിലെ ഒമ്പതിനു രജിസ്ട്രേഷനോടുകൂടി പരിപാടികള്‍ ആരംഭിക്കും. വിവിധ വിഷയങ്ങളില്‍ സിംമ്പോസിയങ്ങളും ഗ്രൂപ്പ് ചര്‍ച്ചകളും വര്‍ക്ഷോപ്പുകളും ഉള്‍പ്പെടുത്തിയുള്ള പരിശീലന രീതി ആയതിനാല്‍, പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്.

യുഎന്‍എഫ് ട്രഷറര്‍ ബിന്ദു സുരേഷ് രക്ഷാധികാരിയും വൈസ് പ്രസിഡന്റ് ഐറിസ് തോമസ്, ജോ. സെക്രട്ടറി മോനി ഷിജോ എന്നിവര്‍ ഉപരക്ഷാധികാരികളുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിനാചരണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമാപന യോഗത്തില്‍ വിതരണം ചെയ്യും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യുക്മ ജോയിന്റ് സെക്രട്ടറിയും യുഎന്‍എഫ് നാഷണല്‍ കോഓര്‍ഡിനേറ്ററുമായ ആന്‍സി ജോയ് 07530417215, യുഎന്‍എഫ് സെക്രട്ടറി ബിജു പീറ്റര്‍ 07970944925 എന്നിവരെ ബന്ധപ്പെടുക.

വിലാസം: ട.അഹയമി വേല ങമൃ്യൃ രവൌൃരവ, ആൃീമറ ാലമറ അ്ലിൌല, ചീൃവേമാുീി ചച3 2ഞഅ.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.