• Logo

Allied Publications

Europe
ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു
Share
ലണ്ടന്‍: മലങ്കര കത്തോലിക്കാ സഭയുടെ വെസ്റ് ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര ദേവാലയത്തില്‍ വിശുദ്ധ യൌസേപ്പിതാവിന്റെയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടേയും തിരുനാള്‍ മാര്‍ ഈവാനിയോസ് സെന്ററില്‍ (സെന്റ് ആന്‍സ് ചര്‍ച്ച്) ആഘോഷിച്ചു.

മേയ് എട്ടിനു ബത്തേരി രൂപത അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്തായേയും അതിഥികളെയും ദേവാലയ കവാടത്തില്‍ ഫാ. ദാനിയേല്‍ കുളങ്ങര കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ചു. തുടര്‍ന്നു ഇടവക ട്രസ്റി ജിജോ മടുക്കക്കുഴി, സെക്രട്ടറി ആന്റോ ജോണ്‍ എന്നിവര്‍ പൂച്ചെണ്ടു നല്‍കി. ഇടവകാംഗവും പിതൃവേദിയുടെ കോഓര്‍ഡിനേറ്ററുമായ ഏബ്രഹാം കുരുവിള ഷാള്‍ അണിയിച്ച് പിതാവിനെ ദേവാലയത്തിലേക്ക് ആനയിച്ചു.

തുടര്‍ന്നു നടന്ന തിരുനാള്‍ ദിവ്യബലിക്കു ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. കോഓര്‍ഡിനേറ്ററും വികാരിയുമായ ഫാ. ദാനിയേല്‍ കുളങ്ങര, ഫാ. ജോസഫ് സേവ്യര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഭക്തിനിര്‍ഭരമായ തിരുനാള്‍ റാസ, സ്നേഹവിരുന്ന് എന്നിവയ്ക്ക് കമ്മിറ്റി അംഗങ്ങളും പാസ്റര്‍ കൌണ്‍സില്‍ അംഗങ്ങളായ ജോസഫ് പുത്തന്‍പറമ്പില്‍, പ്രകാശ്, ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിന്റെ ശുശ്രൂഷ മേഖലയിലേക്ക് സണ്‍ഡേ സ്കൂള്‍ അധ്യാപികമാരായി ഫിലോമി കോവൂര്‍, ജൂലി പ്രകാശ്, മഞ്ജുഷിന്‍, അള്‍ത്താര ബാലസഖ്യം കോഓര്‍ഡിനേറ്ററായി സാവിയോ മനോജ്, യൂത്ത് കോഓര്‍ഡിനേറ്ററായി മൈക്കിള്‍, മാതൃവേദിയുടെ കോഓര്‍ഡിനേറ്ററായി സാറമ്മ ടീച്ചര്‍, പിതൃവേദിയുടെ കോഓര്‍ഡിനേറ്റര്‍ ഏബ്രഹാം കുരുവിള, ഇടവക പ്രാര്‍ഥന യോഗത്തിന്റെ കോഓര്‍ഡിനേറ്ററായി ചാക്കോ എന്നിവര്‍ക്കു ഡോ. ജോസഫ് മാര്‍ തോമസ് കത്തിച്ച മെഴുകുതിരി നല്‍കി ശുശ്രൂഷദൌത്യം നല്‍കി.

ഇടവക ട്രസ്റി ജിജോ മടുക്കക്കുഴി, സഭയുടെ യുകെ നാഷണല്‍ പാസ്ററല്‍ കൌണ്‍സില്‍ അംഗം ഡോ. അനൂജ് ജോഷ്വാ, ഡോ ബോസ് ശങ്കരത്തില്‍, സെക്രട്ടറി ആന്റോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

പീ​റ്റ​ര്‍ ചേ​രാ​ന​ലൂ​ര്‍ ന​യി​ക്കു​ന്ന സ്‌​നേ​ഹ സം​ഗീ​ത രാ​വ് ഞാ​യ​റാ​ഴ്ച.
ലണ്ടൻ: ഹീ​ത്രു ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തു​മാ​യ​ര്‍​ന്ന സം​ഗീ​ത​വി​രു​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.
ജ​ര്‍​മ​നി​യി​ല്‍ ജ​ന​ന നിരക്കും വി​വാ​ഹ നി​ര​ക്കും കു​റ​ഞ്ഞതായി റിപ്പോർട്ട്.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ജ​ന​ന നി​ര​ക്കും വി​വാ​ഹ നി​ര​ക്കും 2013ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
ഒ​ളി​മ്പി​ക് ദീ​പം ഫ്രാ​ന്‍​സി​ലെ​ത്തി.
പാ​രീ​സ്: പാ​രീ​സി​ല്‍ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന്‍റെ ദീ​പം ഫ്ര​ഞ്ച് മ​ണ്ണി​ലെ​ത്തി.
ബെ​ന്യാ​മി​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും റോ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
റോം: ​റോ​മി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ന്തു​രി റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​ന്യാ​മി​ൻ, ജി.​ആ​ർ.
ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം അ​യ​ർ​ല​ൻഡിൽ ഒ​ക്‌ടോ​ബ​ർ അ​ഞ്ചി​ന്.
ദ്രോ​ഘ​ട: അ​യ​ർ​ല​ൻ​ഡി​ലെ ച​രി​ത്ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന പൗ​രാ​ണി​ക പ​ട്ട​ണ​മാ​യ ദ്രോ​ഘ​ട​യി​ൽ, ദ്രോ​ഘ​ട ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന