• Logo

Allied Publications

Europe
അയര്‍ലന്‍ഡില്‍ യുഡിഎഫ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
Share
ഡബ്ളിന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ കേരള പ്രവാസി കോണ്‍ഗ്രസ്എം, കെഎംസിസി, മറ്റ് യുഡിഎഫ് അനുഭാവികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ഡബ്ളിനിലെ യൂറേഷ്യ ഹാളില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ നടന്നു.

കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും യുഡിഎഫിന്റെ നേതൃത്വത്തില്‍ അയര്‍ലന്‍ഡില്‍നിന്നും സജീവമായി പ്രവര്‍ത്തിക്കുന്നവരും നവമാധ്യമങ്ങളിലൂടെ യുഡിഎഫിനു അനുകൂലമായി പ്രചാരണം നടത്തുവാനും യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

യോഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായ റോജി എം. ജോണ്‍ (അങ്കമാലി), ജോര്‍ജുകുട്ടി അഗസ്തി (പൂഞ്ഞാര്‍) എന്നിവര്‍ ടെലിഫോണിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ഒഐസിസി അയര്‍ലന്‍ഡ് പ്രസിഡന്റ് എം.എം. ലിങ്ക് വിന്‍സ്റാര്‍ അധ്യക്ഷത വഹിച്ചു. കേരള പ്രവാസി കോണ്‍ഗ്രസ്എം ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, ഒഐസിസി വൈസ് പ്രസിഡന്റ് സെബാസ്റ്യന്‍ ബിജു, ജോജി ഏബ്രഹാം, റോയി കുഞ്ചലക്കാട്, ഒഐസിസി കൌണ്ടി പ്രസിഡന്റ് ഫ്രാന്‍സിസ് ഇടന്‍ഡറി, ബിജു പള്ളിക്കര, ബിജു ഇടകുന്നത്ത്, അലക്സ് തോമസ്, മനോജ് മെഴുവേലി, ജോര്‍ജ് കുര്യന്‍, മാത്യു കുര്യാക്കോസ്, ജോസ് മാത്യു, ജോണ്‍ കൊറ്റത്തില്‍, ഒഐസിസി ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍, ജോ. സെക്രട്ടറി റോണി കുരിശിങ്കപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.