• Logo

Allied Publications

Europe
ബ്രിസ്കയുടെ സ്പോര്‍ട്സ് ഡേ മേയ് എട്ടിന് പേജ് പാര്‍ക്കില്‍
Share
ബ്രിസ്റോള്‍: ബ്രിസ്കയുടെ ഈ വര്‍ഷത്തെ സ്പോര്‍ട്സ് ഡേ മേയ് എട്ടിനു (ഞായര്‍) സ്റ്റേപിള്‍ ഹില്ലിലെ പേജ് പാര്‍ക്കില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലു വരെ നടത്തുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി മത്സരങ്ങളാണ് ഇക്കുറിയും ഒരുക്കിയിരിക്കുന്നത്. കുട്ടികളെ പ്രായം കണക്കായി ആറു ഗ്രൂപ്പികളായി തിരിച്ചാണ് മത്സരം. മുതിര്‍ന്നവരില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് പ്രത്യേക ഫണ്‍ ഗെയിംസും ഉണ്ടായിരിക്കും. സ്പൂണ്‍റേസ്, സൈക്കിള്‍ സ്ളോ റേസ്, ബോള്‍ പാസിംഗ്, ടെയ്ല്‍ പ്ളക്കിംഗ് തുടങ്ങി നിരവധി രസകരമായ മത്സരങ്ങളാണ് കുട്ടികള്‍ക്ക് സ്പോര്‍ട്സ് ഡേയില്‍ ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കായി കസേരകളി, സ്പൂണ്‍റേസ്, ചാക്കിലോട്ടം എന്നീ മത്സരങ്ങളും നടക്കും.

നാട്ടില്‍ ഓണാഘോഷങ്ങള്‍ക്കും മറ്റു അസോസിയേഷന്‍ പ്രോഗ്രാമുകളിലും നടത്തുന്ന ഈ രസകരമായ കായിക വിനോദങ്ങള്‍ മനസില്‍ ഒരു നല്ല ഓര്‍മപ്പെടുത്തലോടെ ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

സൈക്കിള്‍ സ്ളോ റേസും ചാക്കിലോട്ടവും ഉള്‍പ്പെട്ട ഇനങ്ങളില്‍ പുരുഷന്മാര്‍ക്ക് പ്രത്യേകം മത്സരിക്കാം. ബ്രിസ്ക ഫുട്ബോള്‍ ക്ളബിലെ കുട്ടികളുടെ ഫുട്ബോള്‍ മത്സരവും നടക്കും. സ്പോര്‍ട്സ് ഡേ വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് ബ്രിസ്ക പ്രസിഡന്റ് തോമസ് ജോസഫ്, സെക്രട്ടറി ജോസ് തോമസ്, സ്പോര്‍ട്സ് സെക്രട്ടറി നിതിന്‍ ലൂക്ക് എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിലാസം: പേജ് പാര്‍ക്ക്, സ്റ്റേപിള്‍ ഹില്‍, ആട16 5ഘഉ.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്

ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ