• Logo

Allied Publications

Europe
എയര്‍ കേരള വിമാന സര്‍വീസിന്റെ സാധ്യതകള്‍ വര്‍ധിക്കുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്കൊച്ചി: ഗള്‍ഫ് നാടുകളിലേക്കു സര്‍വീസ് നടത്താന്‍ കേരളത്തിന്റെ പ്രത്യേക വിമാനക്കമ്പനിയായ എയര്‍കേരളക്ക് തടസമാകുന്ന പ്രധാന കടമ്പകള്‍ നീങ്ങി വരുന്നു. ഇതിനായി 2004 ലെ വ്യവസ്ഥ ഇളവുചെയ്തുള്ള പുതിയ വ്യോമ നയം വ്യോമയാന മന്ത്രാലയം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. അടുത്തയാഴ്ച മന്ത്രിസഭ ഈ പുതിയ നയം അഗീകരിക്കുമെന്നാണ് അറിയുന്നത്.

രാജ്യത്തിനകത്ത് അഞ്ചു വര്‍ഷം സര്‍വീസ് നടത്തിയ പരിചയവും 20 വിമാനങ്ങളും വേണമെന്ന ചട്ടമാണ് (5/20) ഭേദഗതി ചെയ്യാന്‍ നിര്‍ദ്ദേശം. പുതിയ ഭേദഗതി അനുസരിച്ച് അഞ്ചു വര്‍ഷത്തെ സര്‍വീസ് നിര്‍ബന്ധമില്ല.

ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന പല വിമാന കമ്പനികളും ഇപ്പോള്‍ വിദേശ സര്‍വീസിനുള്ള തയാറെടുപ്പിലാണ്.

വിദേശ സര്‍വീസ് നടത്താന്‍ അഞ്ചു വര്‍ഷത്തെ സര്‍വീസ് വേണം എന്ന കടമ്പയില്‍ നിന്നും രക്ഷപ്പെട്ടാലും 20 വിമാനങ്ങള്‍ എന്ന നിബന്ധന എയര്‍ കേരളക്ക് തടസമാകാന്‍ സാധ്യത ഉണ്ട്. എങ്കിലും മറ്റു വിമാന കമ്പനികളുമായി സംയുക്ത സംരഭത്തിനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഇതു കൂടാതെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപസ്ഥാപനമായിട്ടാണ് എയര്‍കേരള രജിസ്റര്‍ ചെയ്തിരിക്കുന്നത്. ഇതെല്ലാം എയര്‍ കേരള വിമാന സര്‍വീസിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.