• Logo

Allied Publications

Europe
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുപോകരുത്: ഒബാമ
Share
ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുപോകാനുള്ള മോഹം ഉപേക്ഷിച്ച് യൂണിയനുമായി സഹകരിച്ച് ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡന്റിന്റെ കര്‍ശന നിര്‍ദേശം ബ്രിട്ടനെ ചിന്താക്കുഴപ്പത്തിലാക്കുന്നു.

യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ ജൂണ്‍ 23 നു ജനഹിത പരിശോധന നടത്തുമെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഒബാമയുടെ ഈ നിര്‍ദ്ദേശം. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ അമേരിക്കയുമായുള്ള വ്യാപാരബന്ധങ്ങളില്‍ വിള്ളലുണ്ടാകുമെന്ന് ഒബാമ മുന്നറിയിപ്പും നല്‍കി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണുമായും ഒബാമ കൂടിക്കാഴ്ച നടത്തി.

ഒബാമ നല്‍കിയ മാധ്യമ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അസന്നിഗ്ധമായി പറഞ്ഞത്. യൂറോപ്യന്‍ യൂണിയനിലെ സാമ്പത്തിക മാന്ദ്യം, തൊഴിലവസരങ്ങള്‍, ദേശീയ സുരക്ഷ, കുടിയേറ്റം, ഭീകരത തുടങ്ങിയ സുപ്രധാന കാര്യങ്ങളില്‍ മെച്ചപ്പെട്ട സാഹച്യരം സൃഷ്ടിക്കാന്‍ ബ്രിട്ടനും കൂടി ഉള്‍പ്പെട്ടാലേ സാധ്യമാവു എന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

അതേസമയം യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുവരണമെന്ന് ഏറ്റവും കൂടുതല്‍ വാദിക്കുന്ന ലണ്ടന്‍ മേയര്‍ മോറിസ് ജോസന്‍ ഇക്കാര്യത്തില്‍ വീണ്ടും ഒബാമയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് ഒബാമയും ഭാര്യ മിഷേലും വ്യാഴാഴ്ച ബ്രിട്ടനിലെത്തിയത്. കൊട്ടാരവളപ്പിലെ പുല്‍ത്തകിടിയില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ ഒബാമയെയും ഭാര്യയെയും രാജ്ഞിയും 94 കാരനായ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്നു ഫിലിപ്പ് രാജകുമാരന്‍ ഓടിച്ച റേഞ്ച് റോവര്‍ കാറില്‍ എല്ലാവരും കൊട്ടരത്തിലെത്തി.

വിന്‍ഡ്സര്‍ കൊട്ടാരത്തിലെത്തി 90ാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ഒബാമ യുഎസ് പ്രസിഡന്റുമാരുമായി രാജ്ഞി നടത്തിയ കൂടിക്കാഴ്ചകളുടെ ഫോട്ടോ ആല്‍ബം ഉപഹാരമായി നല്‍കുകയും ചെയ്തു. പിന്നീട് കുടുംബാംഗങ്ങളുമായി കൂടിക്കാണുകയും കൊട്ടാരത്തിലെ വിരുന്നു സല്‍ക്കാരത്തില്‍ പങ്കാളിയാവുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.