• Logo

Allied Publications

Europe
വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാളും, കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും ഏപ്രില്‍ 30ന്
Share
ഡബ്ളിന്‍: സീറോ മലബാര്‍ ചര്‍ച്ച് മരിയന്‍ റോഡ് സെന്റ് ജോസഫ് കൂട്ടായ്മയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുന്നാളും 9 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണവും ഈ മാസം (ഏപ്രില്‍ ) 30 ശനിയാഴ്ച ഛഡഞ ഘഅഉഥ ഝഡഋഋച ഛഎ ജഋഅഇഋ , ങഋഞഞകഛച ഞഛഅഉ , ഉഡആഘകച4 ദേവാലയത്തില്‍ വച്ചു ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.

ഉച്ചകഴിഞ്ഞ് 2.15നു തിരുനാളിന്റെ വിശുദ്ധ കര്‍മ്മങ്ങള്‍ ആരംഭിക്കും, തുടര്‍ന്നു ആദ്യകുര്‍ബാന സ്വീകരണവും നടക്കും. ഫാ. ആന്റണി ചീരംവേലില്‍, ഫാ. ജോസ് ഭരണികുളങ്ങര, ഫാ.മാര്‍ട്ടിന്‍ പാറോക്കാരന്‍, ഫാ. ബിനോയി മാത്യൂസ് എസ്വിഡി എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ക്രിസ്റ്റോ ജിയോ ബെന്നി, ലെവിന ഡി സില്‍വ, ഇന്‍സ് മരിയ മാര്‍ട്ടിന്‍, അമിത ഷോയ്, ആരന്‍ റോയി, ആന്‍ഞ്ചെലീന ആന്‍ ജോസഫ്, റോസ് മരിയ സാവിയോ, ആര്‍ലെന്‍ സന്തോഷ്, ക്രിസ്സ് അനീഷ് എന്നീ ഒമ്പത് കുട്ടികളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.

സെന്റ് ജോസഫ് മാസ്സ് സെന്റര്‍ സെക്രട്ടറി ടോമി കാലായിലിന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് തിരുന്നാള്‍, പ്രഥമ ദിവ്യകാരുണ്യ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്.

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് മാധ്യസ്ഥം അപേക്ഷിച്ച് ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ളയിന്മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.