• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ളസ് ഈസ്റര്‍ ആഘോഷിച്ചു
Share
ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ളസ് ക്ളബ് കുടുംബാംഗങ്ങള്‍ ഈ വര്‍ഷത്തെ ഈസ്റര്‍ അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ ഏപ്രില്‍ 10ന് ആഘോഷിച്ചു.

ഫാ. സേവ്യര്‍ മാണിക്കത്താന്‍, ഐസക് പുലിപ്ര, ഡോ. സെബാസ്റ്യന്‍ മുണ്ടിയാനപ്പുറത്ത്, മാത്യു കൂട്ടക്കര, തോമസ് കല്ലേപ്പള്ളി എന്നിവര്‍ ഉയിര്‍പ്പു തിരുനാള്‍ ആശംസകള്‍ നേര്‍ന്നു. ആന്റണി തേവര്‍പാടം ഈസ്റര്‍ ചിന്തകള്‍ വായിച്ചു.

ജെന്‍സി പാലക്കാട്ട് കലാഭവന്‍ മണിയുടെ വിവിധ ഗാനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഗാനാലാപം നടത്തി. ആന്റണി തേവര്‍പാടം, ആന്റണി എടത്തിരുത്തിക്കാരന്‍, മെറിന്‍ തോമസ് കുളത്തില്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു.

ലില്ലി കൈപ്പള്ളിമണ്ണില്‍ ബേക്ക് ചെയ്ത ഈസ്റര്‍ ലാംബ് കുട്ടികള്‍ ചേര്‍ന്നു മുറിച്ച് വിതരണം ചെയ്തു. കൊല്ലം പരവൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ടില്‍ മരിച്ചവര്‍ക്കും പ്രശസ്ത കവി ഒ.എന്‍.വി. കുറുപ്പ്, സിനിമാതാരം കലാഭവന്‍ മണി, കേരളത്തിലെ കഥാപ്രസംഗ രംഗത്ത് പ്രതിഭയായിരുന്ന വി.ഡി. രാജപ്പന്‍ എന്നിവരുടെ നിര്യാണത്തില്‍ ഫിഫ്റ്റി പ്ളസ് അനുശോചിച്ചു. തുടര്‍ന്നു കേരള തനിമയില്‍ തയാറാക്കിയ വിഭവ സമൃദ്ധമായ ഈസ്റ്റര്‍ ഡിന്നറും നടത്തി.

മേയ് മാസത്തില്‍ ഫാ. ജോണ്‍സണ്‍ പന്തപ്പള്ളിയുടെ ജര്‍മന്‍ പര്യടനത്തില്‍ അദ്ദേഹവുമായി സംഗമം നടത്താനും അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളിയുടെ പെരുന്നാളില്‍ ഭക്ഷണ സ്റാള്‍ ഉള്‍പ്പെടെ സജീവമായി പങ്കെടുക്കാനും ഈ വര്‍ഷത്തെ സമ്മര്‍ വാരാന്ത്യ സെമിനാറിനെപ്പറ്റിയും തീരുമാനമെടുത്തു. സേവ്യര്‍ ഇലഞ്ഞിമറ്റം ഫിഫ്റ്റി പ്ളസ് ക്ളബ് കുടുംബാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു. ആന്റണി തേവര്‍പാടം പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ദ്ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും ; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ 7ന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.
യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം : പ്ര​തി​ഷേ​ധം വ്യാ​പ​കം.
ബ​ര്‍​ലി​ന്‍ : ജ​ര്‍​മ​നി​യി​ലെ ഭര​ണ​മു​ന്നണിയി​ലെ മു​ഖ്യ​ക​ക്ഷി​യാ​യ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍
പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.