• Logo

Allied Publications

Europe
ലിറ്റില്‍ഹാംപ്ടണ്‍ ഫാമിലി എന്റര്‍മെന്റിന്റെ ഈസ്റര്‍വിഷു ആഘോഷങ്ങള്‍ വര്‍ണാഭമായി
Share
ലണ്ടന്‍: ലിറ്റില്‍ഹാംപ്ടണ്‍ ഫാമിലി എന്റര്‍മെന്റിന്റെ ഈ വര്‍ഷത്തെ ഈസ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ രണ്ടിന് ലിറ്റില്‍ഹാംപ്ടണ്‍ യൂണൈറ്റഡ് ചര്‍ച്ച് ഹാളില്‍ അരങ്ങേറി.

ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഈസ്റര്‍വിഷു സന്ദേശവും ജോസ് മുണ്ടനാട് നിര്‍വഹിച്ചു. പ്രസിഡന്റ് ജോസഫ് ഗ്രിഗറി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അധികാരമേറ്റു. ചടങ്ങില്‍ ലൈഫിന്റെ പുതുവര്‍ഷ പ്ളാനര്‍ ടിറ്റി വിപിന്റെ മാതാപിതാക്കള്‍ പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് ജീന ജോസ് കൂടത്തിനായി, മുന്‍ പ്രസിഡന്റ് മേരി സണ്ണി, സ്റീഫന്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കുട്ടികള്‍ക്കായി നടത്തിയ പ്രസംഗ മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജോയല്‍ ജോസ് മുണ്ടനാട് ഒന്നാം സ്ഥാനവും ലൂക്ക് ജോസ് കൂടത്തിനാല്‍ രണ്ടാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മരിയ സണ്ണി ഒന്നാം സ്ഥാനവും റിതിക ഷിബു രണ്ടാം സ്ഥാനവും നേടി.

ലൈഫ് കുടുംബാംഗങ്ങളുടെ ഒരുമയ്ക്കായുള്ള പ്രവര്‍ത്തനങ്ങളേയും എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളും ആശയവിനിമയവും അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ലൈഫിലെ ഒരംഗത്തിന് എവര്‍റോളിംഗ് ട്രോഫിയും 51 പൌണ്ടും സമ്മാനമായി നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. സ്നേഹവിരുന്നില്‍ എല്ലാ ലൈഫ് കുടുംബാംഗങ്ങളും പങ്കെടുത്തു.

ആഘോഷ പരിപാടികളോടനുബന്ധിച്ച് ഒ.എന്‍.വി. കുറുപ്പ്, കലാഭവന്‍ മണി, കല്‍പ്പന, വി.ഡി. രാജപ്പന്‍, ജിഷ്ണു, രാജേഷ് പിള്ള, ഷാന്‍ ജോണ്‍സണ്‍ എന്നിവരെ അനുസ്മരിച്ചുകൊണ്ട് പ്രിയ ജോമോന്‍, ഷിബു ഏബ്രഹാം, ജോമോന്‍ കുമരകം, ഡാനി, മനു ചെറിയാന്‍, ബിജോ കുഞ്ചെറിയ, അനുമോള്‍, ടിജി, ലെറ്റ്മി ജോസ് സാബു, ക്ളീറ്റസ് എന്നിവരുടെ ഗാനമേള സദസിനെ കോരിത്തരിപ്പിച്ചു. നിഷ ജിതു, ലിയ ജിബിനും പ്രധാന അവതാരകരായിരുന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ