• Logo

Allied Publications

Europe
അഭയാര്‍ഥി പ്രശ്നം: ജനവികാരം വീണ്ടും മെര്‍ക്കലിന് അനുകൂലം
Share
ബെര്‍ലിന്‍: ബ്രസല്‍സിലുണ്ടായ ഭീകരാക്രമണത്തിനുശേഷം ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അഭയാര്‍ഥി നയത്തിനുള്ള ജനപിന്തുണ വര്‍ധിച്ചെന്ന് സര്‍വേ ഫലം.

ഭീകരതയോടുള്ള ഭയം ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചതാണ് ഇങ്ങനെയൊരു മാറ്റത്തിനു കാരണമായി വിലയിരുത്തപ്പെടുന്നത്. മെര്‍ക്കല്‍ തന്നെ ജര്‍മന്‍ ചാന്‍സലറായി തുടരണമെന്ന് ആഗ്രഹിക്കുന്നതായി സര്‍വേയില്‍ പങ്കെടുത്ത ജര്‍മന്‍കാരില്‍ 52 ശതമാനം പേരും വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനു ശേഷം മെര്‍ക്കലിനു ലഭിക്കുന്ന ഏറ്റവും വലിയ പിന്തുണയാണ് ഇപ്പോഴത്തേത്. അതിനു ശേഷമാണ് മെര്‍ക്കല്‍ അഭയാര്‍ഥി നയം ഉദാരമാക്കിയതും ജനപിന്തുണ കുത്തനെ ഇടിഞ്ഞതും. പുതിയ സാഹചര്യത്തില്‍ മെരക്കലിന്റെ ക്രിസ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയനും സഹോദര പാര്‍ട്ടിയായ ക്രിസ്റ്യന്‍ സോഷ്യലിസ്റ്റ് യൂണിയനും പിന്തുണയുടെ കാര്യത്തില്‍ ഓരോ പോയിന്റ് അധികം നേടിയിട്ടുണ്ട്.

അഭയാര്‍ഥി പ്രശ്നം പരിഹരിക്കുന്നതിന് യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മില്‍ കരാര്‍ ഒപ്പിട്ടതും ജനാഭിപ്രായത്തെ സ്വാധീനിച്ചതായി കരുതുന്നു.

ഇതിനിടെ, സിറിയന്‍ അഭയാര്‍ഥി പ്രശ്നം പരിഹരിക്കാന്‍ ആഗോള തലത്തില്‍ തന്നെ ശ്രമങ്ങളുണ്ടാകണമെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. ജനീവയില്‍ അഭയാര്‍ഥി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യുഎന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ