• Logo

Allied Publications

Europe
പുടിനു ബോറിസ് ജോണ്‍സന്റെ അഭിന്ദനം
Share
ലണ്ടന്‍: ഇസ്ലാമിക് സ്റേറ്റ് ഭീകരരെ തുരത്തി സിറിയയിലെ പാല്‍മിറ വീണ്ടെടുക്കാന്‍ കാണിച്ച് വീര്യത്തിന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ലണ്്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ അഭിന്ദിച്ചു. പാശ്ചാത്യ ശക്തികളുടെ ഇടപെടല്‍ തീര്‍ത്തും പരാജയപ്പെട്ടപ്പോഴാണ് റഷ്യയുടെ വ്യക്തവും ശക്തവുമായ ഇടപെടല്‍ ഫലപ്രാപ്തിയിലെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്തു മാസം ഐഎസിന്റെ നിയന്ത്രണത്തിലായിരുന്ന പാല്‍മിറയിലേക്ക് കഴിഞ്ഞ ദിവസം സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം മാര്‍ച്ച് ചെയ്തു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ സൈന്യം നേടിയ വിജയമെന്നാണ് അസദ് ഇതിനെ വിശേഷിപ്പിച്ചത്.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നേരിട്ട് അസദിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. പാല്‍മിറയില്‍നിന്ന് ഭീകരര്‍ പൂര്‍ണമായി തുടച്ചു നീക്കപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളും സ്ഥിരീകരിക്കുന്നു.

ഐഎസിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റക്കയിലേക്കു നീക്കം നടത്താനുള്ള വഴി കൂടിയാണ് പാല്‍മിറ തിരിച്ചുപിടിച്ചതോടെ സൈന്യത്തിനു തുറന്നു കിട്ടിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.