• Logo

Allied Publications

Europe
ഒഐസിസി യുകെ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിക്ക് വി.എം.സുധീരന്റെ അംഗീകാരം
Share
ലണ്ടന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറള്‍ കോണ്‍ഗ്രസ് (ഓഐസിസി, യുകെ) നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിക്ക് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ അംഗീകാരം.

2009 മുതല്‍ യുകെയില്‍ ശക്തമായ പ്രവര്‍ത്തനമാണ് ഓഐസിസി യുകെ നടത്തിയത്. യുകെയില്‍ ആദ്യമായി അഡ്ഹോക്ക് കമ്മിറ്റി നിലവില്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിക്ക് മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അംഗീകാരം നല്‍കിയിരുന്നു. 2010ല്‍ നിലവില്‍ വന്ന ഈ കമ്മിറ്റി പുനഃസംഘടിപ്പിച്ചാണ് വി.എം.സുധീരന്‍ വീണ്ടും അംഗീകാരം നല്‍കിയത്.നിലവില്‍ വന്ന പുതിയ കമ്മിറ്റിക്ക് കേരളത്തിലെ ഇലക്ഷന്‍ ചാര്‍ജും നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെ ഇലക്ഷനുവേണ്ട എല്ലാ മീറ്റിംഗുകളും പ്രവര്‍ത്തനങ്ങളും നടത്തണമെന്നു സുധീരന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

നിലവില്‍ പുതിയതായി നിയമിക്കപ്പെട്ട കമ്മിറ്റിയില്‍ ടി.ഹരിദാസ് (കണ്‍വീനര്‍), ലക്സണ്‍ കല്ലുമാടിക്കല്‍, കെ.കെ.മോഹന്‍ദാസ്, ഷിബു ഫെര്‍ണാണ്ടസ്, എബി സെബാസ്റ്യന്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്. കൂടാതെ കമ്മിറ്റി മെംബര്‍മാരായി ഡോ.ജോഷി തെക്കേക്കുറ്റി, സുജു ഡാനിയേല്‍, ബിജു കോശി, ഗിരിജന്‍ മാധവന്‍, വിജി കെ.പി, വിനോദ് ചന്ദ്രന്‍, ബിബിന്‍ കുഴിവേലില്‍, മാമ്മന്‍ ഫിലിപ്പ്, ബിജു കല്ലമ്പലം, അഡ്വ.ബോബി തോമസ്, നോയിച്ചന്‍ അഗസ്റിന്‍, ജോയിസ് ചളളിക്കമലയില്‍, തോമസ് പുളിക്കന്‍, ജീമോന്‍ ജോസഫ്, അന്‍സാര്‍ അലി, ബെന്നിച്ചന്‍ മാത്യു എന്നിവരുള്‍പ്പെടുന്ന 21 അംഗ കമ്മിറ്റിക്കാണ് അംഗീകാരം നല്‍കിയത്.മുന്‍ കമ്മിറ്റിക്ക് വി.എം.സുധീരന്‍ നല്‍കിയ അംഗീകാരം, ഈ കമ്മിറ്റിയുടെ പ്രവര്‍ത്തന മികവിന്റെ അംഗീകാരമായി ഒഐസിസി പ്രവര്‍ത്തകര്‍ ഒന്നടങ്കം വിലയിരുത്തി.

ഒഐസിസി യുകെ എന്നും കെപിസിസിക്ക് മുതല്‍ക്കൂട്ടായ പ്രവര്‍ത്തനം നടത്തി വരുന്നു. ലണ്ടന്‍, മാഞ്ചസ്റര്‍, ബര്‍മിംഗ്ഹാം, ലെസ്റര്‍, ലിവര്‍പൂള്‍, നോട്ടിംഗ്ഹാം, സറേ,വോക്കിംഗ്, സ്റോക്ക് ഓണ്‍ ട്രെന്റ്, കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ്, കാര്‍ഡിഫ്, ബ്രിസ്റോള്‍, കവന്‍ട്രി, മാര്‍ങ്ടണ്‍, ലീഡ്സ്, പ്രിസ്റണ്‍, ഗ്ളാസ്ഗോ, എഡിന്‍ബറോ, ബെല്‍ഫാസ്റ്, തുടങ്ങിയ യുകെയിലെ ഒട്ടുമിക്ക നഗരങ്ങളിലും പ്രവര്‍ത്തന യോഗങ്ങളും പരിപാടികളും നടത്തിയിട്ടുണ്ട്. നിലവില്‍ ഒഐസിസി യുകെ പന്ത്രണ്ട് റീജിയണല്‍ കമ്മിറ്റികളും 12 സിറ്റി കൌണ്‍സില്‍ കമ്മിറ്റികളും ഉണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ യുകെയിലെ പല ഒഐസിസി വേദികളിലും പരിപാടികളിലും പങ്കെടുത്തിരുന്നു. ഒഐസിസി യുകെയുടെ ശക്തമായ ഇടപെടലുകള്‍ യുകെ മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുത്താന്‍ ഒഐസിസി യുകെ ഘടകം എന്നും പ്രതിജ്ഞാബദ്ധമാണ്.

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ലണ്ടനുമായി ഒഐസിസി യുകെ ഒത്തൊരുമയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഒസിഐ കാര്‍ഡ്, ഇന്ത്യന്‍ വീസ കിട്ടുന്നതിലുളള കാലതാമസം തുങ്ങിെയ വിഷയങ്ങളില്‍ പല യുകെ മലയാളികള്‍ക്കും ഒഐസിസി യുകെ നേരിട്ട് ഇടപെട്ട് സമയപരിധിക്കുളളില്‍ ഇവരുടെ ആവശ്യങ്ങള്‍ നേടി കൊടുത്തിട്ടുണ്ട്. യുകെയിലെ മലയാളികളുടെ പല പ്രശ്നങ്ങളിലും ഒഐസിസി യുകെ താങ്ങും തണലുമായതും, യുകെ മലയാളികളുടെ കേരളത്തിലെ പല പ്രശ്നങ്ങള്‍ക്കും ഒഐസിസി നാഷണല്‍ കമ്മിറ്റി സഹായ ഹസ്തവുമായി എത്തുന്നതും ഏറെ പ്രശംസനീയമാണ്.

വസ്തുതര്‍ക്കങ്ങള്‍, വീസ പ്രശ്നങ്ങള്‍, പോലീസ് സ്റേഷന്‍ സംബന്ധമായ പരാതികള്‍, ഗ്രാമപഞ്ചായത്ത് പ്രശ്നങ്ങള്‍, വസ്തു രജിസ്ട്രേഷന്‍ വിഷയങ്ങള്‍ തുടങ്ങിയ യുകെ മലയാളികളുടെ ഏതാവശ്യങ്ങള്‍ക്കും ഒഐസിസി വഴി പരിഹാരം കാണാന്‍ കഴിഞ്ഞതില്‍ യുകെ മലയാളികള്‍ ഏറെ കൃതാര്‍ഥരാണ്.

മാര്‍ച്ച് ആദ്യവാരത്തില്‍ ഡല്‍ഹിയില്‍ നടന്ന ഒഐസിസി യുകെ ഗ്ളോബല്‍ കമ്മിറ്റി മീറ്റിംഗുകളിലും പ്രവാസി കാര്യ വകുപ്പ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് നടത്തിയ ധര്‍ണയിലും ഒഐസിസി യുകെ ജോയിന്റ് കണ്‍വീനര്‍ ലക്സന്‍ കല്ലുമാടിക്കല്‍ പങ്കെടുത്തിരുന്നു. എ.കെ.ആന്റണി, കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍, എംപിമാരായ കെ.സി.വേണുഗോപാല്‍, ആന്റോ ആന്റണി, പി.സിചാക്കോ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എന്‍.സുബ്രഹ്മണ്യന്‍, വി.എം.സുരേഷ് ബാബു, സതീശന്‍ പാച്ചേനി, സജീവ് ജോസഫ്, സെക്രട്ടറിമാരായ മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, വി.വി.പ്രകാശ്, ജയമോഹന്‍, സക്കീര്‍ ഹുസൈന്‍, ജയ്സ്ണ്‍ ജോസഫ്, നിര്‍വാഹക സമിതി അംഗം മാത്യു കുഴല്‍നാടന്‍, ഡിപിസിസി ജനറല്‍ സെക്രട്ടറി ഷെഫീഫ് കുഞ്ഞി, വക്താവ് മന്‍സൂര്‍ പളളൂര്‍, സി.ആര്‍.ജി.നായര്‍ (യുഎഇ), വൈ.എം.റഹീം (ഷാര്‍ജ) പി.എം.നജീബ് (കെഎസ്എ), രാജുകല്ലുംപുറം (ബഹറിന്‍), കെ.കെ.ഉസ്മാന്‍ (ഖത്തര്‍), സിദ്ധിഖ് ഹസന്‍ (ഒമാന്‍), വര്‍ഗീസ് പുതുക്കുളങ്ങര (കുവൈത്ത്), ജിന്‍സണ്‍ വര്‍ഗീസ് (ജര്‍മനി), ഐസക് തോമസ് (പ്രവാസി റിട്ടേണിംഗ് കോണ്‍ഗ്രസ് എന്നിവരുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, കെപിസിസി ആസ്ഥാനത്തു നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് വി.എം.സുധീരനുമായും ലക്സന്‍ കല്ലുമാടിക്കല്‍ ചര്‍ച്ച നടത്തിയിരുന്നു.

ലക്സണ്‍ കല്ലുമാടിക്കല്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനുമായി നടത്തിയ ചര്‍ച്ചയുടെ വിജയമാണ് പുതിയ കമ്മറ്റിയുടെ അംഗീകാരം.കേരള നേതാക്കള്‍ മെയ് അവസാനം യുകെയില്‍ എത്തിച്ചേരുമെന്നും നേതാക്കള്‍ അറിയിച്ചതായി ലക്സണ്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.