• Logo

Allied Publications

Europe
വിയന്നയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
Share
വിയന്ന: ഓസ്ട്രിയയിലെ ഇന്ത്യന്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ (ഐസിസി വിയന്ന) വലിയാഴ്ച ആചരണത്തിനു മുന്നോടിയായ ഓശാന ഞായര്‍ ഭക്തി സാന്ദ്രമായി. ഐസിസിയുടെ മൈഡിലിംഗിലുള്ള മരിയ ലൂര്‍ദസ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ ഐസിസിയുടെ ചാപ്ളെയിന്‍ റവ. ഡോ. തോമസ് താണ്ടപ്പിള്ളി മുഖ്യ കാര്‍മികത്വം വഹിച്ചു.

ഐസിസി സമൂഹത്തിന്റെ വാര്‍ഷിക ധ്യാനത്തിനു നേതൃത്വം നല്കിയ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ബോബി ജോസ് കട്ടിക്കാട് സന്ദേശം നല്കി.

24നു (വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ പെസഹായുടെ ശുശ്രൂഷകള്‍ ആരംഭിക്കും. ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപ്പിള്ളി മുഖ്യകാര്‍മികത്വം വഹിക്കും.

25നു നടക്കുന്ന ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ 9.30നു തുടങ്ങും. ഫാ. ജോയി പ്ളാതോട്ടത്തില്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്കും.

26നു (ദുഃഖ ശനി) രാവിലെ എട്ടിനു ദുഃഖശനിയുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഇസ്റര്‍ ദിന തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ആഘോഷമായ ഇസ്റര്‍ കുര്‍ബാനയില്‍ ഫാ. വില്‍സണ്‍ എംസിബിഎസ് മുഖ്യ കാര്‍മികനായിരിക്കും. മോണ്‍. ഡോ. ജോഗി വടകര ലൂക്ക ഈസ്റര്‍ സന്ദേശം നല്‍കും. എല്ലാ ശുശ്രൂഷകളും മൈഡിലിംഗിലുള്ള മരിയ ലൂര്‍ദസ് ദേവാലയത്തിലാണ് നടക്കുന്നത്.

മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ (മാര്‍ ഇവാനിയോസ് മലങ്കര മിഷന്‍ വിയന്ന) വിശുദ്ധവാര ശുശ്രൂഷകള്‍ ചാപ്ളെയിന്‍ ഫാ. തോമസ് പ്രശോഭിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.

24നു രാവിലെ ഒമ്പതിന് പെസഹ കുര്‍ബാനയും അപ്പം മുറിക്കലും നടക്കും.

ദുഃഖ വെള്ളിയാഴ്ചത്തെ ശുശ്രൂഷകള്‍ രാവിലെ എട്ടിന് ആരംഭിക്കും. മാതാവിന്റെ വചനിപ്പ് തിരുനാളിനോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയും മാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ഥനയും ഉണ്ടായിരിക്കും. തുടര്‍ന്നു ദുഃഖ വെള്ളിയുടെ യാമ പ്രാര്‍ഥനകള്‍, കുരിശിന്റെ വഴിയെ അനുസ്മരിക്കുന്ന പ്രദക്ഷിണം, സ്ളീബാവന്ദനം, കബറടക്കം എന്നീ ശുശ്രൂഷകള്‍ക്കുശേഷം കയ്പുനീരും മലങ്കര ആചാരമനുസരിച്ചുള്ള നേര്‍ച്ച കഞ്ഞിയും ഉണ്ടായിരിക്കും.

ദുഃഖ ശനിയാഴ്ച രാവിലെ ഒമ്പതിനു മരിച്ചവര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചിനു ഉയിര്‍പ്പു തിരുനാളിന്റെ ശുശ്രൂഷകള്‍ നടക്കും. പ്രാര്‍ത്ഥനകള്‍ക്കുശേഷം ഉയിര്‍പ്പു പ്രഖ്യാപനം, പ്രദക്ഷിണം, സ്ളീബാ ആഘോഷം, സമാധാന ശുശ്രൂഷ, ആഘോഷമായ വിശുദ്ധ കുര്‍ബാനയും എന്നിവ നടക്കും.

മലങ്കര പാരമ്പര്യം അനുസരിച്ചു നടക്കുന്ന എല്ലാ ശുശ്രൂഷകളും ഐസിസി വിയന്നയുടെ മൂന്നാമത്തെ ദേവാലയമായ ബ്രൈറ്റന്‍ഫെല്‍ഡ് പള്ളിയിലാണ് നടക്കുന്നത്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.