• Logo

Allied Publications

Europe
വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ ഓശാന ഞായറിന്റെ ഓര്‍മപുതുക്കി
Share
വത്തിക്കാന്‍സിറ്റി: പതിനായിരക്കണക്കിനു വിശ്വാസികള്‍ക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പാ വത്തിക്കാനില്‍ ഓശാന ഞായറിന്റെ ഓര്‍മ പുതുക്കി. നിരവധി കര്‍ദ്ദിനാളന്മാര്‍ക്കൊപ്പം വിശുദ്ധ കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ച മാര്‍പാപ്പ കുരുത്തോല വെഞ്ചരിച്ചു വിശ്വാസികള്‍ക്കു നല്‍കി.

പ്രദേശിക സമയം ഞായറാഴ്ച രാവിലെ 9.30നു ചടങ്ങുകള്‍ക്ക് തുടക്കമായി. തിരുക്കര്‍മങ്ങള്‍ക്കായി ചുവന്ന തിരുവസ്ത്രങ്ങളിഞ്ഞ് എത്തിയ മാര്‍പാപ്പയ്ക്കൊപ്പം നടന്ന പ്രദക്ഷിണത്തില്‍ മലയാളി വൈദികരും പങ്കെടുത്തു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രത്യേകം തയാറാക്കിയ ബലിവേദിയില്‍ മാര്‍പാപ്പാ ദിവ്യബലിയര്‍പ്പിച്ചു. ഒലിവു മരച്ചില്ലകളും കുരുത്തോലയും കുരിശിന്റെ ആകൃതിയില്‍ കൈയിലേന്തിയാണ് വിശ്വാസികള്‍ ഓശാനയുടെ ഓര്‍മകള്‍ പുതുക്കിയത്. മനോഹരമായി മെടഞ്ഞു കെട്ടിയ കുരുത്തോലയാണ് പാപ്പാ വഹിച്ചത്. തടിയില്‍ കടഞ്ഞെടുത്തു സമ്മാനിച്ച കുരിശാണു മാര്‍പാപ്പ ഓശാനത്തിരുക്കര്‍മങ്ങള്‍ക്കായി ഉപയോഗിച്ചത്. ഇതോടെ ക്രിസ്തുവിന്റെ പീഢാനുഭവത്തിനു മുമ്പുള്ള വലിയ ആഴ്ചയ്ക്കു തുടക്കം കുറിച്ചു.

അഭയാര്‍ഥികളെ സംരക്ഷിക്കണമെന്നും അവര്‍ക്കുനേരേ മുഖം തിരിക്കരുതെന്നും തിരുക്കര്‍മങ്ങള്‍ക്കിടെ നല്‍കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. അഭയാര്‍ഥികള്‍ക്ക് പാര്‍പ്പിടവും വസ്ത്രങ്ങളും ഭക്ഷണവും നല്‍കി ജീവിതം കെട്ടിപ്പെടുക്കാന്‍ സഹായിക്കണമെന്ന് പാപ്പാ ഉപദേശിച്ചു. നീതിനിഷേധം മനുഷ്യത്വത്തിനു ചേര്‍ന്നതല്ല. ദൈവഹിതത്തിന് അനുസൃതമായി വേണം ചരിക്കാന്‍. അഭയാര്‍ഥികളായവരെ, പാര്‍ശ്വവത്കരിക്കപ്പെട്ടവരെ പരിഗണിക്കാതെ അവരെ കൈയൊഴിയുന്നത് ദൈവനിന്ദയായി കണക്കാക്കാമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരക്കണക്കിനു വിശ്വാസികള്‍ കുരുത്തോലകളും ഒലിവിന്റെ ശിഖരങ്ങളും വാഴ്ത്തി ഓശാനയുടെ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു.

തിരുക്കര്‍മങ്ങള്‍ക്കുശേഷം പാപ്പാമൊബീലില്‍ വത്തിക്കാന്‍ സ്ക്വയറലൂടെ സഞ്ചരിച്ച് വിശ്വാസികള്‍ക്ക് പാപ്പാ ആശീര്‍വാദം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.