• Logo

Allied Publications

Europe
തുര്‍ക്കി കരാര്‍: കരുതലോടെ യൂറോപ്യന്‍ നേതാക്കള്‍
Share
ബ്രസല്‍സ്: യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിനു തുര്‍ക്കിയുമായി ചര്‍ച്ച ചെയ്തുവരുന്ന കരാറിനെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ കാണുന്നത് കരുതലോടെ. ചര്‍ച്ചകള്‍ സങ്കീര്‍ണമായിരിക്കുമെങ്കിലും മാര്‍ഗം വ്യക്തമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

തുര്‍ക്കിയില്‍നിന്ന് ഗ്രീസിലേക്കു വരുന്ന മുഴുവന്‍ അഭയാര്‍ഥികളെയും തുര്‍ക്കിയിലേക്കു തന്നെ തിരിച്ചയയ്ക്കും. അവരെ പുനരധിവസിപ്പിക്കുന്നതിനു തുര്‍ക്കിക്ക് യൂറോപ്യന്‍ യൂണിയന്‍ നിശ്ചിത തുക ഫണ്ട് അനുവദിക്കും. ഇതാണ് കരാറിന്റെ അടിസ്ഥാന നിര്‍ദേശം.

ഒറ്റ നോട്ടത്തില്‍ യൂറോപ്പിന് ആശ്വാസകരം എന്നു തോന്നിക്കുന്ന ഈ കരാര്‍ പക്ഷേ പ്രായോഗികതലത്തില്‍ എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തില്‍ പ്രമുഖ നേതാക്കളെല്ലാം സംശയാലുക്കളാണ്. തുര്‍ക്കിയെ ഇക്കാര്യത്തില്‍ എത്രമാത്രം വിശ്വാസത്തിലെടുക്കാമെന്ന് ആര്‍ക്കും ഒരുറപ്പുമില്ല.

മൂന്നു ബില്യനാണ് തുര്‍ക്കിക്ക് യൂറോപ്പ് ആദ്യം വാഗ്ദാനം ചെയ്തിരുന്ന ഫണ്ട്. ഇപ്പോള്‍ ഇത് ആറു ബില്യനാക്കാനുള്ള വിലപേശലിലാണവര്‍. പുതിയ ഉപാധികള്‍ ദിവസേനയെന്നോണം മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു.

തുറന്ന ആകാശത്തിനു കീഴില്‍ അഭയാര്‍ഥികളുടെ ജയിലായി തുര്‍ക്കി മാറില്ല എന്നാണ് ടര്‍ക്കിഷ് പ്രധാനമന്ത്രി അഹമ്മദ് ദാവൂദോഗ്ളു വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ നിര്‍ദേശങ്ങള്‍ വ്യക്തവും ആത്മാര്‍ഥവുമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.