• Logo

Allied Publications

Europe
ജര്‍മന്‍ സ്കൂള്‍ ഭക്ഷണ മെനുവില്‍നിന്നു പന്നിവിഭവങ്ങള്‍ പിന്‍വലിച്ചു
Share
ബെര്‍ലിന്‍: ന്യൂനപക്ഷ മതവിഭാഗമായ മുസ്ലിംകള്‍ക്കു പരിഗണന നല്‍കി ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ പൊതുഭക്ഷണശാലകളില്‍നിന്നു പോര്‍ക്ക് (പന്നി) ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നു.

ഡേ കെയര്‍, നഴ്സറി, സ്കൂള്‍ കാന്റീനുകള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭക്ഷണ ശാലകള്‍ എന്നിവയില്‍നിന്നുമാണ് സോസേജ്, ഹാം, ബേക്കണ്‍ തുടങ്ങിയ ഭക്ഷണ വിഭവങ്ങള്‍ ഒഴിവാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ ഭൂരിഭാഗം പൊതു ഭക്ഷ്യശാലകളില്‍നിന്നും പോര്‍ക്ക് ഉത്പന്നങ്ങള്‍ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ വക്താവ് വെളിപ്പെടുത്തി.

പശ്ചിമ യൂറോപ്പില്‍ ഫ്രാന്‍സ് കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ജര്‍മനി. 2014 ലെ കണക്കുപ്രകാരം മൊത്തം ജനസംഖ്യയുടെ 10.5 ശതമാനത്തോളം വരും മുസ്ലിംകളുടെ എണ്ണം. സിറിയ, അഫ്ഗാനിസ്ഥാന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം ശക്തമായതോടെ ഈ വര്‍ഷം ജര്‍മനിയിലെ മുസ്ലിം ജനസംഖ്യയില്‍ വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. പശ്ചിമേഷ്യയില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് വാതില്‍ തുറന്നുകൊടുത്ത ജര്‍മനി, അവരെക്കൂടി പരിഗണിച്ചാണ് പൊതു ഇടങ്ങളില്‍ നിന്നു മുസ്ലിംകള്‍ക്ക് നിഷിദ്ധമായി കരുതുന്ന പന്നി ഉത്പന്നങ്ങള്‍ പൊതുഭക്ഷണ ശാലകളില്‍ നിന്ന് പിന്‍വലിക്കുന്നത്.

അതേസമയം, പോര്‍ക്ക് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതിനെതിരെ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ സിഡിയു പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. പോര്‍ക്ക് സോസേജുകള്‍ പരമ്പരാഗതമായി ജര്‍മന്‍ തീന്‍മേശയിലെ പ്രധാന വിഭവമാണെന്നും ന്യൂനപക്ഷത്തിനുവേണ്ടി ഭൂരിപക്ഷത്തിന്റെ ഭക്ഷണ സ്വാതന്ത്യ്രം ഹനിക്കരുതെന്നും സിഡിയു ഷെല്‍സ്വിഗ് ഹോള്‍സ്റ്റൈന്‍ സംസ്ഥാന സിഡിയു വിഭാഗം പാര്‍ലമെന്ററി നേതാവ് ഡാനിയല്‍ ഗുന്തര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും സ്കൂള്‍ കാന്റീന്‍ മെനുവില്‍ പോര്‍ക്ക് വിഭവങ്ങള്‍ തിരികെ കൊണ്ടുവരാന്‍ നിയമ നടപടികളും പ്രചാരണവും നടത്തുമെന്നു ഗുന്തര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.