• Logo

Allied Publications

Europe
ലണ്ടനിലെ മാഡം തുസാഡ്സില്‍ മോദി പ്രതിമയും
Share
ലണ്ടന്‍: മാഡം തുസാഡ്സ് മെഴുകു മ്യൂസിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമയും സ്ഥാനം പിടിക്കുന്നു. ലണ്ടനു പുറമെ ഹോങ്കോംഗ്, സിംഗപ്പൂര്‍, ബാങ്കോക്ക് തുടങ്ങിയ രാജ്യങ്ങളിലെ തുസാഡ്സ് മ്യൂസിയത്തിലും മോദി പ്രതിമകള്‍ ഇനി തിളങ്ങും.

ആഗോള തലത്തില്‍ ഏറ്റവും പ്രധാന വ്യക്തികളില്‍ ഓരാളെന്ന നിലയലിലാണ് മോദിയെ ഇതിനായി പരിഗണിച്ചതെന്നു മ്യൂസിയം വൃത്തങ്ങള്‍ അറിയിച്ചു. 2015 ല്‍ ടൈം മാഗസിന്‍ പേഴ്സണ്‍ ഓഫ് ദ ഇയറായി മോദിയെ തെരഞ്ഞെടുത്തിരുന്നു. ലോകത്ത് ഏറെ പ്രശസ്തരായ വ്യക്തികളുടെ പ്രതിമകളാണു മ്യൂസിയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

ഈ വര്‍ഷം ആദ്യം ഡല്‍ഹിയിലെ വസതിയില്‍ ഇതുമായി ബന്ധപ്പെട്ട് മാഡം തുസാഡ്സ് അധികൃതര്‍ നരേന്ദ്ര മോദിയുമായി കൂടിക്കണ്ടു മെഴുകു പ്രതിമയുമായി സംബന്ധിച്ച കാര്യങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തിയിരുന്നു.

മോദിയുടെ ഇഷ്ട വസ്ത്രമായ കുര്‍ത്ത (മോദി കുര്‍ത്ത) യാണു ശില്‍പത്തിലെ വേഷം. ക്രീം നിറത്തിലുള്ള കുര്‍ത്തയും അതിനു പുറമേയുള്ള ജാക്കറ്റും ധരിച്ച് കൂപ്പുകൈയുമായി നില്‍ക്കുന്ന രീതിയിലാണു മോദി പ്രതിമ ഒരുങ്ങുന്നത്. മെഴുകു പ്രതിമകള്‍ക്ക് രൂപഭംഗി വരുത്താന്‍ നാലു മാസത്തിലധികം നീണ്ട പ്രയത്നം വേണ്ടിവന്നു. ഓരോന്നിനും ഒന്നര ലക്ഷം പൌണ്ടു വരെ നിര്‍മാണചെലവും വരും.

മോദിയെക്കൊണ്ടുതന്നെ പ്രതിമയുടെ അനാച്ഛാദനം ചെയ്യിക്കണമെന്നാണു മ്യൂസിയം അധികൃതരുടെ താത്പര്യം. അടുത്ത മാസം അവസാനത്തോടെ പ്രതിമ അനാഛാദനം നടന്നേക്കുമെന്നു സൂചനയുണ്ട്. അടുത്തവര്‍ഷം ന്യൂഡല്‍ഹിയില്‍ മെഴുകുമ്യൂസിയത്തിന്റെ ശാഖ തുറക്കുന്നതിനുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.