• Logo

Allied Publications

Europe
ബ്രിസ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ വാര്‍ഷിക ധ്യാനവും വിശുദ്ധ വാരാചരണവും
Share
ബ്രിസ്റോള്‍: ഈസ്ററിന് ഒരുക്കമായി ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ മാര്‍ച്ച് 18, 19 (വെള്ളി, ശനി) തീയതികളില്‍ ധ്യാനം നടത്തുന്നു. വെള്ളി വൈകുന്നേരം നാലിന് ആരംഭിച്ച് രാത്രി ഒമ്പതിന് അവസാനിക്കുകയും ശനി രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയുമാണ് ധ്യാനം. എറണാകുളം അതിരൂപതയിലെ പ്രശസ്ത വചന പ്രഘോഷകനും ആലുവയിലെ ചൂണ്ടി ഭാരത് മാതാ ആര്‍ട്സ് കോളജ് അസിസ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. സ്റെനി കുന്നേക്കാടന്‍ ആണു ധ്യാനം നയിക്കുന്നത്.

ഓശാന ഞായറിന്റെ തിരുക്കര്‍മങ്ങള്‍ മാര്‍ച്ച് 20ന് ഉച്ചകഴിഞ്ഞ് 2.30ന് ഓല വെഞ്ചെരിപ്പോടെ ആരംഭിക്കും. തുടര്‍ന്നു ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടക്കും.

പെസഹാദിനമായ മാര്‍ച്ച് 24നു രാത്രി ഒമ്പതിനു കാലു കഴുകല്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും ഡോ. ഷാജി മാണിക്കുളത്തിന്റെ വചന സന്ദേശവും തുടര്‍ന്നു പെസഹ അപ്പം മുറിക്കല്‍ ശുശ്രൂഷയും നടക്കും.

ദുഃഖവെള്ളിയാഴ്ചയിലെ ശുശ്രൂഷകള്‍ രാവിലെ 9.30ന് ആരംഭിക്കും. പീഡാനുഭവ വായന, വിശുദ്ധ കുര്‍ബാന സ്വീകരണം, കുരിശിന്റെ വഴി, തിരുസ്വരൂപം മുത്തല്‍, കയ്പുനീര്‍ കുടിക്കല്‍, നേര്‍ച്ചക്കഞ്ഞി വിതരണം എന്നിവ നടക്കും. ഫാ. സ്റെനി കുന്നേക്കാടന്‍ പീഡാനുഭവ സന്ദേശം നല്‍കും.

ദുഃഖശനിയാഴ്ചയുടെ തിരുക്കര്‍മങ്ങള്‍ രാവിലെ 9.30ന് ആരംഭിക്കും. പുത്തന്‍ തീയും വെള്ളവും വെഞ്ചരിപ്പു ഉണ്ടായിരിക്കും.

ഉത്ഥിതന്റെ സമാധാനവും സന്തോഷവും നമ്മുടെ കുടുംബങ്ങളില്‍ നിറയട്ടെയെന്ന് ആശംസിച്ച് ക്ളിഫ്ട്ടന്‍ രൂപതയിലെ എല്ലാ വിശ്വാസികളെയും ഫാ. പോള്‍ വെട്ടിക്കാട്ട് സ്വാഗതം ചെയ്തു.

വിലാസം: ട. ഖീലുെവ’ ഇവൌൃരവ, 232, എീൃല ഞീമറ, എശവുീിെറ ആട16 3ഝഠ.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.