• Logo

Allied Publications

Europe
ഓസ്ട്രിയന്‍ സര്‍ക്കാര്‍ അഭയാര്‍ഥികള്‍ക്കായി ചെലവഴിച്ചത് 600 മില്യന്‍ യൂറോ
Share
വിയന്ന: പോയ വര്‍ഷം അഭയാര്‍ഥികളുടെ സംരക്ഷണത്തിനും അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ തടയുന്നതടക്കമുള്ള മറ്റു കാര്യങ്ങള്‍ക്കുമൊക്കെയായി ചെലവഴിച്ചത് ഏകദേശം 600 മില്യന്‍ യൂറോയാണ്. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഭയാര്‍ഥികളുടെ വിദ്യാഭ്യാസം, സുരക്ഷിതത്വം, കുടുംബസഹായം, യാത്രാ ചെലവ്, അടിസ്ഥാന സൌകര്യമൊരുക്കല്‍ എന്നിവയ്ക്കായി 2015 ഡിസംബര്‍ വരെ മാത്രം ചെലവാക്കിയ തുകയാണിത്. ഇതിനെല്ലാം കൂടി സര്‍ക്കാരിന് 591 മില്യന്‍ യൂറോ ചെലവായി.

അഭയാര്‍ഥികളുടെ അടിസ്ഥാന സൌകര്യത്തിനായി 295 മില്യന്‍ യൂറോയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ഗതാഗത ചെലവുകള്‍, ഓസ്ട്രിയന്‍ റെയില്‍വേയും മറ്റ് മെട്രോകള്‍ക്കുമൊക്കെയായി ചെലവാക്കിയത് 166 മില്യന്‍ യൂറോയാണ്.

അഭയാര്‍ഥികള്‍ക്ക് കുടുംബക്ഷേമ വികസനത്തിനായി ചെലവഴിച്ചത് 55 മില്യന്‍ യൂറോയും അതിര്‍ത്തി സംരക്ഷണത്തിനും ക്രമസമാധാന പാലനത്തിനുമായി സൈന്യത്തിന് ചെലവായത് 28 മില്യന്‍ യൂറോയാണ്. ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി അഭയാര്‍ഥികളെ ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ചെലവായത് 33.2 മില്യന്‍ യൂറോയാണ്. അഭയാര്‍ഥികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി സര്‍ക്കാരിനു ചെലവായത് 13.5 മില്യന്‍ യൂറോയും.

ശമനമില്ലാത്ത അഭയാര്‍ഥി പ്രവാഹത്തിനു തടയിടാനുള്ള നടപടികളും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഭാവിയില്‍ വെറും മൂന്നു വര്‍ഷത്തേക്കു മാത്രമായിരിക്കും അഭയാര്‍ഥികളെ രാജ്യത്തു തുടരുവാന്‍ അനുവദിക്കുന്നതെന്നും അവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.