• Logo

Allied Publications

Europe
സിറിയന്‍ പ്രശ്നത്തിനു പരിഹാരം കാണാന്‍ ചര്‍ച്ച തുടങ്ങുന്നു
Share
ബെര്‍ലിന്‍: അവസാനമില്ലാതെ തുടരുന്ന സിറിയന്‍ സംഘര്‍ഷത്തിനു സമാധാനപരമായ പരിഹാരം കാണാന്‍ ജനീവയില്‍ തിങ്കളാഴ്ച വീണ്ടും ഉന്നതതല ചര്‍ച്ച. യുഎസ്, ജര്‍മന്‍, ഫ്രഞ്ച്, ബ്രിട്ടീഷ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആരംഭിക്കുന്ന സംഭാഷണങ്ങളില്‍ സിറിയന്‍ സര്‍ക്കാരും വിമതപക്ഷങ്ങളും പങ്കെടുക്കുന്നുണ്ട്. പ്രസിഡന്റ് ബാഷര്‍ അല്‍അസദിനെ മാറ്റുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കില്ലെന്ന് സര്‍ക്കാരും പ്രസിഡന്റിനെ മാറ്റാതെ ഒത്തുതീര്‍പ്പിനില്ലെന്നു വിമതപക്ഷവും അറിയിച്ചത് എവിടെയുമെത്താതെ ചര്‍ച്ച അവസാനിപ്പിക്കുമെന്ന ആശങ്കയുയര്‍ത്തിയിട്ടുണ്ട്.

അടുത്ത ഒന്നര വര്‍ഷത്തിനിടെ രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പു നടത്തണമെന്നാണ് ആഗ്രഹമെന്ന് സിറിയയിലേക്കുള്ള യുഎന്‍ പ്രതിനിധി സ്റഫാന്‍ ഡി മിസ്തുര പറഞ്ഞു. എന്നാല്‍, രാജ്യത്ത് തെരഞ്ഞെടുപ്പിനു സമയപരിധി നിര്‍ണയിക്കേണ്ടത് ജനങ്ങളാണെന്നും സര്‍ക്കാരിനെ മാറ്റണമെന്ന ആവശ്യവുമായാണ് വിമതരും മധ്യസ്ഥരും എത്തുന്നതെങ്കില്‍ ചര്‍ച്ച മുന്നോട്ടുപോകില്ലെന്നും വിദേശകാര്യ മന്ത്രി വലീദ് അല്‍മുഅല്ലം പറയുന്നു.

സര്‍ക്കാര്‍, വിമതര്‍, ഐഎസ്, കുര്‍ദുകള്‍, അല്‍നുസ്റ ഫ്രണ്ട് എന്നീ വിഭാഗങ്ങള്‍ക്കിടയില്‍ ഭരണം വിഭജിക്കപ്പെട്ട സിറിയയില്‍ സമാധാനം തിരിച്ചുകൊണ്ടുവരുക എളുപ്പമാകില്ല. റഷ്യയുടെ പിന്തുണയുള്ളതിനാല്‍ ബാഷര്‍ ഭരണകൂടത്തെ മറിച്ചിടലും ഉടന്‍ നടന്നേക്കില്ല. ഭരണമാറ്റം, തെരഞ്ഞെടുപ്പു പോലുള്ള വിഷയങ്ങള്‍ ചര്‍ച്ചയുടെ ഭാഗമാക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പക്ഷം നയം വ്യക്തമാക്കിയതോടെ അജണ്ടതന്നെ മാറ്റിവയ്ക്കേണ്ട സ്ഥിതിയാണ്. എന്നാല്‍, ബാഷര്‍ മാറിനിന്നശേഷമേ സമാധാനം പുലരൂവെന്ന് റിയാദ് ആസ്ഥാനമായുള്ള ഉന്നത കൂടിയാലോചനാ സമിതി പറയുന്നു. ഒത്തുതീര്‍പ്പുകള്‍ക്ക് ഇരുപക്ഷവും വഴങ്ങുന്നില്ലങ്കില്‍ രാജ്യം പലതായി വിഭജിക്കുന്നതും അജണ്ടയിലുണ്െടങ്കിലും അത് സിറിയക്ക് താങ്ങാവുന്ന അവസാന തീരുമാനമായിരിക്കുമെന്ന് യുഎന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു. രാജ്യം സമാധാന ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് പടിഞ്ഞാറന്‍ പ്രവിശ്യയായ ഹമായില്‍ സര്‍ക്കാര്‍ യുദ്ധവിമാനം വിമതര്‍ വെടിവച്ചിട്ടിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.