• Logo

Allied Publications

Europe
കവന്‍ട്രിയില്‍ 'ഓര്‍മയിലെ മണിനാദം' മാര്‍ച്ച് 19ന്
Share
കവന്‍ട്രി: കലാഭവന്‍ മണിയുടെ സ്നേഹിതരും ആരാധകരും മഹാപ്രതിഭയുടെ ഓര്‍മകള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ തയാറെടുക്കുന്നു. അവസാനമായി ഒരു നോക്കു കാണാന്‍ അവസരം ലഭിക്കാത്ത ലോക മലയാളി പ്രവാസി സമൂഹത്തില്‍ മണിക്കുവേണ്ടി ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന അനുസ്മരണ പരിപാടി എന്ന നിലയില്‍ ബ്രിട്ടണിലെ ചാലക്കുടിക്കാര്‍ നേതൃത്വം നല്കുന്ന കവന്‍ട്രിയിലെ 'ഓര്‍മയിലെ മണിനാദം' എന്ന പരിപാടി മാര്‍ച്ച് 19നു (ശനി) അരങ്ങേറും.

മണി ഏറ്റവും ഒടുവിലായി എത്തിയ വിദേശ രാജ്യം എന്ന നിലയില്‍ ബ്രിട്ടണിലെ മലയാളിസമൂഹം ഏറെ വേദനയോടെയാണ് അദ്ദേഹത്തിന്റെ വേര്‍പാടിനെ കാണുന്നത്. ബ്രിട്ടണിലെ ഷോയില്‍ രണ്ടാഴ്ചയോളം തബലയുമായി കൂടെ നടന്ന മനോജ് ശിവയെ പോലുള്ള കലാകാരന്‍മാര്‍ തികഞ്ഞ വൈകാരികതയോടെയാണ് ഓര്‍മയിലെ മണിനാദം എന്ന പരിപാടിയെ കാണുന്നത്.

യുകെ മലയാളികള്‍ക്കിടയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മണി ഏറെ ഇഷ്ടപ്പെട്ടിരുന്ന ചെണ്ടമേളം, നാടന്‍ പാട്ട്, മിമിക്രി, മണി അഭിനയിച്ച സിനിമകളിലെ ഗാനരംഗങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമാലിക തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ നാലു മണിക്കൂര്‍ നീളുന്നതാണ് ഓര്‍മകളിലെ മണിനാദം.

തികച്ചും സൌജന്യമായി നടത്തുന്ന പരിപാടിയില്‍ മണിയെ സ്നേഹിക്കുന്ന മുഴുവന്‍ യുകെ മലയാളികളുടെയും സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 07727611689, 07984712512, 07707450831

വിലാസം: ണല ഛൃരവമൃറ ഇവൌൃരവ വമഹഹ , 83 ആമഴശിീി ഞറ, ഇീ്ലിൃ്യ, ണല ങശറഹമിറ ഇഢ3 6എജ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.