• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യന്‍ അംബാസഡര്‍ ഗുര്‍ജിത് സിംഗിന് സ്വീകരണം നല്‍കി
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡറായി സ്ഥാനമേറ്റ ഗുര്‍ജിത് സിംഗിന് ഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുലേറ്റും ഇന്ത്യാ ബിസിനസ് ഫോറവും സ്വീകരണം നല്‍കി.

ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലിലെ റിവര്‍സൈഡ് ഹാളില്‍ നടന്ന ചടങ്ങില്‍ ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇക്കണോമിക് ആന്‍ഡ് കൊമേഴ്സ്യല്‍ സെക്രട്ടറി കിരണ്‍ കത്രി സ്വാഗതം ആശംസിച്ചു. ഇന്തോനേഷ്യന്‍ എംബസിയില്‍ ഒന്നിച്ചു ജോലി ചെയ്ത നാളുകളും ഗുര്‍ജിത് സിംഗിന്റെ സോഷ്യല്‍ മീഡിയ ഉപയോഗത്തിലൂടെ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ സ്വന്തം രാജ്യത്തുള്ളവരെയും വിദേശിയരെയും കൂടുതല്‍ അറിയിക്കാന്‍ സാധിക്കുമെന്നു കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ പറഞ്ഞു.

മറുപടി പ്രസംഗത്തില്‍ അംബാസഡര്‍ ഗുര്‍ജിത് സിംഗ്, ജര്‍മനിയിലെ ഇന്ത്യാക്കാരും ഇന്ത്യന്‍ ഒറിജനല്‍ ആളുകളും ഇന്ത്യയുടെ പുരോഗമന, സാമ്പത്തിക, പുത്തന്‍ വ്യവസായ നയങ്ങളും സാംസ്കാരിക പ്രവര്‍ത്തനങ്ങളും ജര്‍മന്‍കാരുടെ ഇടയില്‍ കൂടുതല്‍ പ്രചരിപ്പിക്കുന്ന അംബാസഡര്‍മാരാകണമെന്ന് അഭ്യര്‍ഥിച്ചു. കുറഞ്ഞ ദിവസങ്ങളിലെ തന്റെ ജര്‍മന്‍ ജീവിതാരംഭത്തില്‍ പല രാഷ്ട്രീയ, വ്യവസായ പ്രതിനിധികള്‍ക്ക് ഇന്ത്യയെപ്പറ്റിയുള്ള അറിവു പരമിതമാണെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ ജര്‍മന്‍കാരുടെ ഇടയില്‍ ഇന്ത്യയെക്കുറിച്ചു കൂടുതല്‍ അറിവുപകര്‍ന്നു നല്‍കാന്‍ ശ്രമിക്കണമെന്ന് അംബാസഡര്‍ അഭിപ്രായപ്പെട്ടു.

തുടര്‍ന്നു ഡാന്‍സ് 4 ഇന്ത്യ ഗ്രൂപ്പ് മ്യൂണിക് അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. പങ്കെടുത്ത വിശിഷ്ടാതിഥികളുടെ ചോദ്യങ്ങള്‍ക്ക് അംബാസഡര്‍ മറുപടി പറഞ്ഞു. ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ അടങ്ങിയ ഉച്ചഭക്ഷണത്തോടെ സ്വീകരണ പരിപാടികള്‍ അവസാനിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.