• Logo

Allied Publications

Europe
യുക്മ ഫെസ്റ് വന്‍ വിജയം
Share
ലണ്ടന്‍: തുറമുഖ പട്ടണമായ സൌത്തംപ്ടനില്‍ ആവേശ തിരയിളക്കി കൊണ്ട് 'യുക്മ ഫെസ്റ് 2016' വന്‍ വിജയമായി. മാസ് സൌത്താംപ്ടന്‍ അസോസിയേഷന്റെയും സൌത്ത് ഈസ്റ് റീജണിന്റെയും ആഭിമുഖ്യത്തില്‍ റിജന്റ് കോളജ് അങ്കണത്തിലാണു ഫെസ്റ് അരങ്ങേറിയത്.

സാംസ്കാരിക സമ്മേളനം യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ നമ്മുടെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കപ്പെടുത്തുന്നതിന്റെ ഭാഗമായി യുകെ പ്രവാസികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സമ്മേളനം നടത്തുക എന്ന ആശയം യുക്മ പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചപ്പോള്‍ സദസ് നിറഞ്ഞ കൈയടികളോടെയാണു സ്വീകരിച്ചത്.

തുടര്‍ന്നു ഡികെസിയുടെ കുട്ടികള്‍ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ കലാപരിപാടികള്‍ക്കു തുടക്കം കുറിച്ചു. മാസ് സൌതാംപ്ടന്‍ എസ്എംഎ സലിസ്ബറി, എല്‍മ ഈസ്റ് ലണ്ടന്‍, നോര്‍വിച്ച് മലയാളി അസോസിയേഷന്‍ , മാപ് പോര്‍ത്സ്മോത്, സിഎംഎ കേംബ്രിഡ്ജ്, ബേസിംഗ് സ്റോക്ക് മലയാളി കള്‍ചറല്‍ അസോസിയേഷന്‍, സിഎംഎ കാര്‍ഡിഫ്, ഡിഎംഎ ഡോര്‍സൈറ്റ് ഫരെഹം അസോസിയേഷന്‍, എസ്എംഎ സ്റോക് ഓണ്‍ ട്രന്റ്, മൈക വാല്‍സല്‍, ഡികെസിഎല്‍ കെസി ലെസ്റര്‍ എന്നീ അസോസിയേഷനുകളെ പ്രതിനിധീകരിച്ചു നിരവധി കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു.

ഏറ്റവും മികച്ച റീജണിനുവേണ്ടിയുള്ള യുക്മ ഗോള്‍ഡന്‍ ഗാലക്സി അവാര്‍ഡ് യുക്മ ഈസ്റ് ആന്‍ഡ് വെസ്റ് മിഡ്ലാന്‍ഡ്സ് റീജണിനുവേണ്ടി അഡ്വ. ഫ്രാന്‍സിസ് മാത്യുവില്‍ നിന്നും റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ ഏറ്റുവാങ്ങി. സില്‍വര്‍ ഗ്യാലക്സി അവാര്‍ഡ് ഈസ്റ് അന്‍ഗ്ളിയയ്ക്കുവേണ്ടി സെക്രട്ടറി ഓസ്റിന്‍ അഗസ്റിനു സജിഷ് ടോം കൈ മാറി. യുക്മ സില്‍വര്‍ ഗ്യാലക്സി അവാര്‍ഡുകള്‍ സൌത്ത് വെസ്റിനും സൌത്ത് ഈസ്റ് റീജണിനും യഥാക്രമം ബീന സെന്‍സും മാമ്മന്‍ ഫിലിപ്പും സമ്മാനിച്ചു. മികച്ച അസോസിയേഷനുകള്‍ക്കുള്ള ഗോള്‍ഡന്‍ അവാര്‍ഡ് ജിഎംഎയ്ക്കുവേണ്ടി ബിജു പെരിങ്ങത്തറയും സില്‍വര്‍ അവാര്‍ഡുകള്‍ പോര്‍ട്സ് മൌത്തിനും ഡിഎംഎയ്ക്കുവേണ്ടി ലാലിച്ചന്‍ ജോര്‍ജും യുക്മ സില്‍വര്‍ ഗാലക്സി വാര്‍ഡ് സമ്മാനിച്ച് ലെസ്റര്‍ കേരള കമ്യൂണിറ്റിക്കുവേണ്ടി അനീഷ് ജോണും ബാസില്‍ഡണ്‍ മലയാളി അസോസിയേഷനുവേണ്ടി ജിജോ ജോസഫും സജിലാല്‍ വാസുവും യുക്മ സില്‍വര്‍ ഗാലക്സി അവാര്‍ഡ് ഏറ്റു വാങ്ങി.

വ്യക്തിഗത മികവുകളെ അടിസ്ഥാനപ്പെടുത്തി മികച്ച പ്രതിഭകള്‍ക്കു നല്‍കുന്ന സ്റാര്‍ അവാര്‍ഡായ യുക്മ ഗോള്‍ഡന്‍ സ്റാര്‍ അവാര്‍ഡ് ഇത്തവണത്തെ യുക്മ ദേശീയ യുക്മ കലാമേളയിലെ കലാതിലകമായ സ്നേഹ സജിക്കു ലഭിച്ചു. സ്പെഷല്‍ റെക്കക്നൈസ് അവാര്‍ഡ് കനേഷ്യസ് അത്തിപ്പൊഴിയിലിന് ലഭിച്ചപ്പോള്‍ സില്‍വര്‍ സ്റാര്‍ അവാര്‍ഡ് ആഷ മാത്യു, റോജി ചെറിയാന്‍, ജെഫിന്‍ തോമസ്, ബേസില്‍ ജോസഫ് എന്നിവര്‍ക്കും ലഭിച്ചു.

മെയില്‍ നഴ്സിനുള്ള യുക്മ ഗോള്‍ഡന്‍ സ്റാര്‍ അവാര്‍ഡ് ഷിബു ചാക്കോയ്ക്കു ലഭിച്ചു. യുക്മ ഗോള്‍ഡന്‍ ഏയ്ഞ്ചല്‍ അവാര്‍ഡ് മിനിജ ജോസഫിനാണ്. ഏറ്റവും നല്ല ഹെല്‍ത്ത് കെയര്‍ അസിസ്റന്റിനുള്ള അവാര്‍ഡ് ബിജുമോന്‍ ജോസഫിനാണ്. യുക്മയുടെ സന്തത സാഹചരികളും എന്നാല്‍ ഔദ്യോഗികമായി ഉന്നത നിലവാരം പുലര്‍ത്തുന്ന വ്യക്തിക്കുള്ള പ്രത്യേക അവാര്‍ഡ് ഡോ. ബിജു പെരിങ്ങത്തറ സ്വന്തമാക്കി.

യുക്മയിലും പുറത്തും വ്യക്തിഗത ഇനത്തില്‍ കലാ. കായിക, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ മികവു പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള യുക്മ റൈസിംഗ് സ്റാര്‍ അവാര്‍ഡുകള്‍ യഥാക്രമം ജെം പിപ്പ്സ് (വിദ്യാഭ്യാസം), ഗ്ളെന്‍സ് ജോഷി (കായിക വിഭാഗം), അന്ന മരിയ ബിജു (കല വിഭാഗം), അന്ന റിച്ച ബിജു, സെലിന്‍ റോയി (വ്യക്തിഗത മികവ്) ലഭിച്ചു.

മികച്ച മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ച് യുക്മ ഏര്‍പ്പെടുത്തിയ യുക്മ ഡയമണ്ട് അവാര്‍ഡുകള്‍ യുക്മ പ്രസിഡന്റ് കൂടിയായ അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിലും യുക്മ സ്ഥാപക ട്രഷറര്‍ സിബി തോമസും സ്വന്തമാക്കി. മികച്ച ഔട്ട്സ്റാന്റിംഗ് പെര്‍ഫോമന്‍സ് ഗോള്‍ഡണ്‍ സ്റാര്‍ അവാര്‍ഡു നേടിയ യുക്മ ന്യൂസ് എഡിറ്റര്‍ ബൈജു തോമസിനുവേണ്ടി സുജു ജോസഫ് ഏറ്റുവാങ്ങി. യുക്മ യുകെയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ആയ ബിജു മൂന്നാനപ്പള്ളിക്കു പ്രത്യേക അവാര്‍ഡ് ലഭിച്ചു.

യുക്മ സ്പെഷല്‍ തായ്ങ്ക്യു അവാര്‍ഡ് അലൈയ്ഡ് സര്‍വീസിനുവേണ്ടി ജോയ് തോമസിനും കുടുംബത്തിനും യുക്മ നാഷണല്‍ ട്രഷറര്‍ ഷാജി തോമസ് സമ്മാനിച്ചു.

ജനറല്‍ സെക്രട്ടറി സജിഷ് ടോം, ട്രഷററും യുക്മ ഫെസ്റ് കണ്‍വീനറുമായ ഷാജി തോമസ്, വൈസ് പ്രസിഡന്റുമാരായ മാമ്മന്‍ ഫിലിപ്പ്, ബീന സെന്‍സ്, ജോയിന്റ് സെക്രട്ടറിമാരായ ആന്‍സി ജോയി, ബിജു തോമസ് പന്നിവേലില്‍, സൌത്ത് ഈസ്റ് റീജണ്‍ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, മലയാളി അസോസിയേഷന്‍ ഓഫ് സൌതാംപ്ടന്‍ പ്രസിഡന്റ് റോബിന്‍ ഏബ്രഹാം തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

പരിപാടിയില്‍ ദേശിയ കമ്മിറ്റി അംഗങ്ങളായ ടിറ്റോ തോമസ്, വര്‍ഗീസ് ജോണ്‍, തോമസ് മാറാട്ടുകുളം എക്സ് ഓഫിഷ്യോ അംഗങ്ങളായ കെ.പി. വിജി, ബിന്‍സു ജോണ്‍, വെയില്‍സ് പ്രസിഡന്റ് ജോജി തോമസ്, റീജണല്‍ സെക്രട്ടറി മാരായ ഓസ്റിന്‍ അഗസ്റിന്‍ ഡിക്സ് ജോര്‍ജ്, ജോമോന്‍ കുന്നേല്‍, കെ.എസ്. ജോണ്‍സന്‍, മാസ് കമ്മിറ്റി അംഗങ്ങള്‍, വിവിധ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമ്മേളനത്തില്‍ യുക്മ ജനറല്‍ സെക്രട്ടറി സജിഷ് ടോം, മനോജ് കുമാര്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​