• Logo

Allied Publications

Europe
മാര്‍സ് ചോക്ളേറ്റില്‍ സ്ക്രൂ, ചോക്ളേറ്റ് കഴിച്ച് പല്ല് ഒടിഞ്ഞെന്ന പരാതിയുമായി വിയന്നക്കാരി
Share
വിയന്ന: മാര്‍സ്, സെലിബ്രേഷന്‍ ചോക്ളേറ്റുകളില്‍ പ്ളാസ്റിക് വസ്തുക്കള്‍ കണ്െടത്തിയതിനെത്തുടര്‍ന്നു യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ചോക്ളേറ്റുകള്‍ വിറ്റഴിക്കരുതെന്നും നിലവില്‍ സൂക്ഷിച്ചിരിക്കുന്നവ തിരിച്ചയയ്ക്കണമെന്നും ആവശ്യപ്പെട്ടതിനു പിന്നാലെ ഓസ്ട്രിയയിലെ വിയന്നയില്‍നിന്നു മറ്റൊരു പരാതി കൂടി.

വിയന്നയിലെ മൈദിലിംഗില്‍ താമസിക്കുന്ന വയലേറ്റ എന്ന യുവതിയാണു മാര്‍സ് ചോക്ളേറ്റ് കഴിച്ച് തന്റെ പല്ല് ഒടിഞ്ഞു പോയന്ന പരാതിയുമായി എത്തിയിരിക്കുന്നത്. തന്റെ പല്ല് റിപ്പയര്‍ ചെയ്യുന്നതിന് 5,924 യൂറോ ചെലവായെന്നും ഈ തുക കമ്പനി നല്‍കണമെന്നുമാണു യുവതിയുടെ ആവശ്യം.

വീട്ടിലെ സ്വീകരണമുറിയിലിരുന്നു ടിവി കാണുകയായിരുന്ന വയലേറ്റ മധുരം കഴിക്കുന്നതിനുവേണ്ടി മാര്‍സ് ചോക്ളേറ്റുകളില്‍ ഒരെണ്ണം എടുത്തു കഴിച്ചു. ഏതോ ഇരുമ്പിലാണു കടിച്ചതെന്നു മനസിലായി തുപ്പിയപ്പോള്‍ ഞെട്ടിപ്പോയി. ചോക്ളേറ്റിലുണ്ടായിരുന്നത് ശരിക്കും ഒരു സ്ക്രൂ. അതോടൊപ്പം പല്ലും അടര്‍ന്നു താഴെ കിടക്കുന്നു.

എന്നാല്‍, സ്ക്രൂ ചോക്ളേറ്റിനുള്ളില്‍ ഉണ്ടായിരുന്നതാണോ എന്ന് പരിശോധിക്കുകയാണെന്നു മാര്‍സ് കമ്പനി വ്യക്തമാക്കി. നിര്‍മാണത്തിനിടയില്‍ ഏതെങ്കിലും യന്ത്രത്തിനിടയില്‍നിന്ന് ഇളകിപ്പോയതാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പരാതിക്കാരിയുടെ അഭിഭാഷകന്‍ അറിയിച്ചു.

ജര്‍മനിയില്‍ ഒരു സ്ത്രീക്ക് അര സെന്റിമീറ്റര്‍ വലിപ്പമുള്ള പ്ളാസ്റിക് വസ്തു മാര്‍സ് ചോക്ളേറ്റില്‍നിന്നു കിട്ടിയതിനെത്തുടര്‍ന്നാണ് 55 രാജ്യങ്ങളില്‍ ഈ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പു നല്‍കിയത്. ഇതനുസരിച്ച് ഓസ്ട്രിയയില്‍ മാത്രം ലക്ഷക്കണക്കിനു ചോക്ളേറ്റുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.