• Logo

Allied Publications

Europe
പുതുക്കിയ ബാഗേജ് ചട്ടം; ഡിക്ളറേഷനില്‍ മാറ്റം
Share
ന്യൂഡല്‍ഹി: വാര്‍ഷിക ബജറ്റില്‍ ധനകാര്യമന്ത്രി പ്രഖ്യാപിച്ച പ്രകാരം പുതുക്കിയ ബാഗേജ് ചട്ടത്തിന്റെ വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. വിദേശയാത്ര കഴിഞ്ഞു വരുന്ന എല്ലാ യാത്രക്കാരും ബാഗേജ് ഡിക്ളറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കണം എന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തി. ഇതനുസരിച്ച് ഡിക്ളയര്‍ ചെയ്യേണ്ട സാധനങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ മേലില്‍ ഫോം പൂരിപ്പിച്ചു നല്‍കേണ്ട ആവശ്യമില്ല.

ഇതനുസരിച്ച് മൂന്നു മാസം മുതല്‍ ആറുമാസം വരെ വിദേശത്തു തങ്ങിയശേഷം വരുന്നവര്‍ക്ക് 60,000 രൂപയുടെ വരെ വിലവരുന്ന ഉപയോഗിച്ച സാധനങ്ങള്‍ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ തങ്ങിയവര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ഉപയോഗിച്ച സാധനങ്ങളും ഒരു വര്‍ഷത്തിനും രണ്ടു വര്‍ഷത്തിനും ഇടയില്‍ തങ്ങിയവര്‍ക്ക് രണ്ടുലക്ഷം രൂപയുടെ സാധനങ്ങളും രണ്ടുവര്‍ഷത്തിനുമേല്‍ തങ്ങിയവര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയുള്ള ഉപയോഗിച്ച സാധനങ്ങളും കൊണ്ടുവരാം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

എന്നാല്‍ അവസാനത്തെ വിഭാഗത്തില്‍ പെട്ടവര്‍ തൊട്ടുമുമ്പുള്ള രണ്ടു വര്‍ഷങ്ങളില്‍ ആറുമാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയവരാകരുതെന്ന നിബന്ധനയും പറയുന്നുണ്ട്. ആഭരണങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പരിധി വനിതകള്‍ക്ക് നാല്പതു ഗ്രാം അല്ലെങ്കില്‍ ഒരുലക്ഷം രൂപ വരെ വിലമതിക്കുന്നത്, പുരുഷന്‍മാര്‍ക്ക് 20 ഗ്രാം അല്ലെങ്കില്‍ അരലക്ഷം രൂപ വരെ വിലയുള്ളത് എന്നാണു പുതിയ ചട്ടത്തില്‍ പറയുന്നത്. വിദേശത്തു താമസം കഴിഞ്ഞു വരുമ്പോള്‍ ഉപയോഗിച്ചവ എന്ന നിലയില്‍ കൊണ്ടുവരാവുന്ന 13 സാധനങ്ങളുടെയും ഉപകരണങ്ങളുടെയും പട്ടികയും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുന്നവര്‍ക്ക് 50,000 രൂപ വരെയുള്ള സാധനങ്ങള്‍കൊണ്ടുവരാമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.