• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ നോമ്പുകാല ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Share
മാഞ്ചസ്റര്‍: പ്രശസ്ത വചനപ്രഘോഷകനും വാഗ്മിയുമായ റവ. ഡോ. ജോയി ചേറാടിയില്‍ നയിക്കുന്ന ദിവ്യകാരുണ്യ ആധ്യാത്മിക വിശുദ്ധീകരണ ധ്യാനം മാര്‍ച്ച് നാല്, അഞ്ച്, ആറ് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ലോംഗ്സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ വെള്ളി വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെയും ശനി രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയും ഞായര്‍ ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ രാത്രി എട്ടു വരെയുമാണു ധ്യാനം.

ധ്യാനം നടക്കുന്ന ദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക ധ്യാനവും ബൈബിള്‍ ക്ളാസും ഉണ്ടായിരിക്കും. ധ്യാനദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കും.

വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ സമയക്രമം:

മാര്‍ച്ച് 20നു (ഞായര്‍) ഓശാന ഞായര്‍ വൈകുന്നേരം നാലിന് കുരുത്തോല വെഞ്ചരിപ്പ് പ്രദക്ഷിണം, ദിവ്യബലി.

24നു (പെസഹാ വ്യാഴം) രാവിലെ പത്തിനു കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യബലി.

25നു (ദുഃഖവെള്ളി) രാവിലെ പത്തിനു ദിവ്യബലി, കുരിശിന്റെ വഴി.

26നു (ശനി) രാത്രി പത്തു മുതല്‍ ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍, ദിവ്യബലി.

ധ്യാനത്തിലും വിശുദ്ധവാര തിരുക്കര്‍മങ്ങളിലും പങ്കെടുക്കുവാന്‍ ഏവരെയും സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്തു.

ദേവാലയത്തിന്റെ വിലാസം: സെന്റ് ജോസഫ് ചര്‍ച്ച്, പോര്‍ട്ട്ലാന്‍ഡ് ക്രസന്റ്, ലോംഗ്സൈറ്റ്, മാഞ്ചസ്റര്‍, ങ13 0ആഡ

വിവരങ്ങള്‍ക്ക്: പോള്‍സണ്‍ തോട്ടപ്പള്ളി 07877687813, ജോര്‍ജ് മാത്യൂ 07525628006.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ഇ​യു വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
ബ്ര​സ​ല്‍​സ്: ഇ​യു​വി​ന്‍റെ വി​പു​ലീ​ക​ര​ണ​ദി​നം ആ​ഘോ​ഷി​ച്ചു.