• Logo

Allied Publications

Europe
ബയേണ്‍ മുന്‍മേധാവി യുലി ഹോനസ് ജയില്‍മോചിതനായി
Share
ബെര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസവും ബയേണ്‍ മ്യൂണിക് ക്ളബ് മുന്‍മേധാവിയുമായ യൂലി ഹോനെസ് ജയില്‍ മോചിതനായി. 64 കാരനായ ഹോനസിനെ മൂന്നര വര്‍ഷം തടവിനാണ് മ്യൂണിക്ക് ജില്ലാ കോടതി ശിക്ഷിച്ചതെങ്കിലും ജയില്‍ശിക്ഷാ കലാവധിയുടെ പകുതിയായ ഇന്നു ജയില്‍ മോചിതനാവുകയായിരുന്നു. ബാക്കിയുള്ള ശിക്ഷാകാലം നല്ല നടപ്പിനായി പരിഗണിച്ചതുകൊണ്ടാണ് അദ്ദേഹത്തെ ഫെബ്രുവരി 29നു ജയില്‍ മോചിതനാക്കിയത്. 21 മാസം (637 ദിവസം) ആണ് അദ്ദേഹം ജയില്‍വാസം അനുഭവിച്ചത്. 2014 മാര്‍ച്ച് 13 നാണ് കോടതി വിധിയുണ്ടായതെങ്കിലും അദ്ദേഹം ജയില്‍വാസം തുടങ്ങിയത് 2014 ജൂണ്‍ രണ്ടിനു മാത്രമായിരുന്നു.

നികുതി വെട്ടിച്ച് മില്യന്‍ കണക്കിന് യൂറോ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് കോടതിയിലെത്തിയത്. പക്ഷെ ഇതില്‍ 28.4 മില്യന്‍ യൂറോയുടെ നികുതി പരോക്ഷമായി വെട്ടിച്ചുവെന്ന കണ്ടെത്തലാണ് ശിക്ഷാവിധിയുടെ അടിസ്ഥാനം. ആദ്യ വിചാരണയില്‍ 3.5 മില്യന്‍ വെട്ടിച്ചുവെന്ന് അദ്ദേഹം സമ്മതിച്ചുവെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ 27.2 മില്യന്‍ കൂടാതെ 1.2 മില്യന്‍ യൂറോയുംകൂടി കണ്ടെത്തുകയായിരുന്നു (മൊത്തം 28.4 മില്യന്‍).

രണ്ടാമത്തെ ശിക്ഷയ്ക്കു മുമ്പ് നേരത്തേ ഹോനെസ് ഈ കേസില്‍ അറസ്റിലായെങ്കിലും വൈകാതെ ജാമ്യത്തിലിറങ്ങിയിരുന്നു. ആദ്യത്തെ അന്വേഷണത്തില്‍ വെട്ടിപ്പു കണ്ടെത്തിയിരുന്നത് അദ്ദേഹം ക്ഷമാപണം നടത്തി തടിയൂരി.

ഒരു മില്യന്‍ യൂറോയ്ക്കു മുകളില്‍ വരുന്ന നികുതി വെട്ടിപ്പു കേസുകളില്‍ തടവു ശിക്ഷയാണ് ജര്‍മനിയില്‍ നല്‍കാറുള്ളത്. കേസില്‍ ശിക്ഷിക്കപ്പെട്ടതുകൊണ്ട് അദ്ദേഹം ക്ളബ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. മുമ്പ് ഇതേ ക്ളബില്‍ കളിക്കാരനായിരുന്നു ഹോനെസ്. 1972 ലെ യൂറോപ്യന്‍ കപ്പിലും പിന്നീട് 1974ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിന്റെ അവിഭാജ്യ ഘടകവുമായിരുന്നു ഇദ്ദേഹം. പിന്നീട് ബയേണിന്റെ മാനേജരും പ്രസിഡന്റുമായി. കഴിഞ്ഞ നാല്പതു വര്‍ഷമായി ബയേണ്‍ ക്ളബിന്റെ ഭാഗം തന്നെയാണ് ഹോനെസ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.