• Logo

Allied Publications

Europe
ഒസിഐ കാര്‍ഡ്: അപേക്ഷ നല്‍കാനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടി
Share
ബെര്‍ലിന്‍: പിഐഒ കാര്‍ഡ് ഉടമകള്‍ക്ക് ഒസിഐ കാര്‍ഡിലേക്കു മാറാനുള്ള അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ലേക്കു നീട്ടിയതായി ജര്‍മനിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

പിഐഒ കാര്‍ഡ് ഉടമകള്‍ അത് സറണ്ടര്‍ ചെയ്തുവേണം ഒസിഐ കാര്‍ഡിന് അപേക്ഷിക്കാന്‍. അപേക്ഷയും അനുബന്ധ രേഖകളും ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. പിഐഒ കാര്‍ഡിന്റെ കോപ്പി, പാസ്പോര്‍ട്ടിന്റെ കോപ്പി എന്നിവ രേഖകളില്‍ ഉള്‍പ്പെടുന്നു. പിഐഒ കാര്‍ഡുകള്‍ ഒസിഐ ആയി മാറ്റാന്‍ ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷയുടെ പ്രിന്റ് എടുത്ത് രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും ഉള്‍പ്പടെ വേണം ഇന്ത്യന്‍ എംബസി ബെര്‍ലിന്‍, ഹാംബുര്‍ഗ്, ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക് എന്നീ കോണ്‍സുലേറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ സമര്‍പ്പിക്കാന്‍. രണ്ടു യൂറോ സര്‍വീസ് ഫീസും അടയ്ക്കണം.

വിദേശ പൌരത്വം നേടിയ ഇന്ത്യാക്കാര്‍ക്ക്് 2002 സെപ്റ്റംബര്‍ 15 മുതല്‍ വിതരണം ചെയ്തു വന്നിരുന്ന പേഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ) കാര്‍ഡുകള്‍ക്ക് പുതുക്കിയ നിയമനുസരിച്ച് ആജീവനാന്ത പ്രാബല്യം ഉണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനു മാറ്റം വരുത്തി പിഐഒ കാര്‍ഡുകള്‍, ഒസിഐ ആക്കി (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യാ) മാറ്റണമെന്ന് സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശം നല്‍കിയിരുന്നതിന്റെ കാലാവധി 2015 നവംബറില്‍ അവസാനിച്ചതാണ് നടപ്പുവര്‍ഷം മാര്‍ച്ച് 31 വരെ നീട്ടിയത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.