• Logo

Allied Publications

Europe
ലണ്ടനില്‍ ഒമ്പതാമത് ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം; സായൂജ്യം അണഞ്ഞു ദേവിഭക്തര്‍
Share
ന്യൂഹാം: ലണ്ടനില്‍ ഒമ്പതാമത് ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം ഭക്തിസാന്ദ്രമായി നടന്നു. ഈസ്റ്ഹാമിലെ ശ്രീ മുരുകന്‍ ഷേത്രത്തില്‍ ശ്രീ ഭഗവതിയുടെ നടയില്‍നിന്നു മേല്‍ശാന്തി പൊങ്കാലക്ക് തീപകര്‍ത്താനുള്ള ഭദ്രദീപം തെളിച്ച് ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (ബോണ്‍) ചെയറും മുഖ്യ സംഘാടകയുമായ ഡോ. ഓമന ഗംഗാധരനു നല്‍കി പൊങ്കാലയ്ക്ക് ആവേശമായ നാന്ദി കുറിച്ചു.

ഈസ്റ്ഹാം മുന്‍ എംപിയും മന്ത്രിയുമായിരുന്ന സ്റീഫന്‍ ടിംസ്, മലയാള ചലചിത്ര താരം ജയഭാരതി എന്നിവരുടെ സാന്നിധ്യം ലണ്ടനിലെ പൊങ്കാല സമര്‍പ്പണത്തില്‍ ശ്രദ്ധേയമായി.

ക്ഷേത്ര ആദിപരാശക്തിയായ ജയദുര്‍ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാദികളോടെ എത്തിയ പരശതം ദേവീഭക്തരുടെ താലത്തിലേക്കു ദീപം പകര്‍ന്നു നല്‍കി. പൊങ്കാല ആചരണത്തിന്റെ ഭാഗമായി താലപ്പൊലിയുടെയും പഞ്ച വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രസമുച്ചയ ഉള്ളിലെ എല്ലാ ദേവപ്രതിഷ്ടകളെയും വലംവച്ചു കൊണ്ടാണ് ഭദ്രദീപം യാഗാര്‍പ്പണ പീഠത്തിലെത്തിച്ചത്.

തുടര്‍ന്നു ഡോ. ഓമന ഗംഗാധരന്‍ പൊങ്കാലയടുപ്പില്‍ തീ പകര്‍ന്നു. വിശാലമായ ശ്രീകോവിലിലെ പ്രത്യേകം തയാറാക്കിയ ഹോമ കുണ്ടത്തിലാണ് യാഗാര്‍പ്പണം നടത്തിയത്. നിവേദ്യം പാകമായതിനുശേഷം ദേവീഭക്തര്‍ക്ക് പൊങ്കാല പഞ്ച നൈവേദ്യ വിഭവങ്ങള്‍ വിതരണം ചെയ്തു. പൊങ്കാല പായസ ചോറ്, മണ്ടപ്പുറ്റ് (രോഗശാന്തിക്കായുള്ള നേര്‍ച്ച) വെള്ളച്ചോര്‍, തെരളി, പാല്പായസം എന്നിവയാണു പഞ്ച നൈവേദ്യ വിഭവങ്ങള്‍ ആയി വിതരണം ചെയ്തത്. വിഭവ സമൃദ്ധമായ കേരള നാടന്‍ സദ്യയും ഉണ്ടായിരുന്നു.

ജാതി മത ഭാഷാ വ്യത്യാസമില്ലാതെ എത്തിച്ചേര്‍ന്ന മുന്നൂറോളം ദേവീ ഭക്തര്‍ക്ക് കേരള തനിമയില്‍ അന്നദാനമായി ഊണും പഞ്ച നൈവേദ്യ വിഭവങ്ങളും തുടര്‍ന്നു വിളമ്പി. ദേവിപ്രീതിക്കായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ദേവീ ഭക്തര്‍ക്കൊപ്പം വെയില്‍സ്, സ്കോട്ലന്‍ഡ് തുടങ്ങി ദൂര സ്ഥലങ്ങളില്‍നിന്നു പോലും ധാരാളം സ്ത്രീകള്‍ പൊങ്കാലയില്‍ ഭാഗഭാക്കായിരുന്നു.

ദേവീഭക്തര്‍ നിവേദ്യമായി കൊണ്ടുവന്ന നിവേദ്യങ്ങള്‍ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി വെവ്വേറെ പാത്രങ്ങളിലല്ലാതെ ഒറ്റ പാത്രത്തില്‍ തയാറാക്കുന്നതാണ് ലണ്ടനിലെ അനുഷ്ഠാനത്തെ വ്യത്യസ്തമാക്കുന്നത്. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ പൊങ്കാല ഇടുന്ന അതേ ദിവസം തന്നെയാണ് ലണ്ടനിലും പൊങ്കാല അര്‍പ്പിച്ചു പോരുന്നത്.

സ്വയം പ്രോപ്പര്‍ട്ടീസ്, ഉദയ റസ്ററന്റ്, സീലന്‍സ് സൂപ്പര്‍ സ്റോര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണം ആഘോഷത്തിനു പ്രോത്സാഹനമായി.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.