• Logo

Allied Publications

Europe
അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ ജര്‍മനിയെ യുഎസ് മാതൃകയാക്കണം: സക്കര്‍ബര്‍ഗ്
Share
ബെര്‍ലിന്‍: അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ അമേരിക്ക, ജര്‍മനിയെ മാതൃകയാക്കണമെന്ന് ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്.

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ലോകത്തിനു മുഴുവന്‍ പ്രചോദനവും മാതൃകയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരും അവഗണിക്കപ്പെടാത്ത ഒരു സമൂഹം കെട്ടിപ്പടുക്കുകയാണ് ലോകത്തിന് ഏറ്റവും ആവശ്യമെന്നും സുക്കര്‍ബര്‍ഗ്.

സിറിയയില്‍ നിന്നുള്ള പതിനായിരം അഭയാര്‍ഥികളെ സ്വീകരിക്കാന്‍ യുഎസ് സര്‍ക്കാര്‍ സന്നദ്ധ പ്രകടിപ്പിച്ചെങ്കിലും അനുവദിക്കില്ലെന്ന നിലപാടിലാണ് മിക്ക യുഎസ് സ്റേറ്റുകളും. മെക്സിക്കോയില്‍നിന്ന് യുഎസിലേക്കുള്ള കുടിയേറ്റവും കര്‍ക്കശമായാണ് തടയുന്നത്. സുക്കര്‍ബര്‍ഗ് ജര്‍മനിയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെട്ടെങ്കിലും ഒന്നേകാല്‍ മില്യന്‍ അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാനാവാതെ പെടാപ്പാടുപെടുകയാണ് ജര്‍മനി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.